റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു: സിപിഎമ്മിന് കാരാട്ട് റസാഖിന്റെ മുന്നറിയിപ്പ്, ആവശ്യങ്ങള്‍ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കും.

കോഴിക്കോട് : പിവി അൻവറിന് പിന്നാലെ സിപിഎമ്മിനോട് ഇടഞ്ഞ് കൊടുവളളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖും.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച റസാഖ്, തന്റെ ആവശ്യങ്ങള്‍ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കുമെന്നും വാർത്താസമ്മേളനം വിളിച്ച്‌ സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി.

റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് റസാഖ് ആരോപിച്ചു. 'തന്നെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടത്തി. തന്റെ വികസന പദ്ധതികള്‍ മന്ത്രി റിയാസ് അട്ടിമറിച്ചു. മന്ത്രിയെ കൂട്ട് പിടിച്ച്‌ കൊടുവള്ളി എം.എല്‍.എയും ലീഗ് പ്രവർത്തകരും വികസനം അട്ടിമറിക്കുകയാണ്. 

ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് പരാതി കത്തായി നല്‍കിയിരുന്നു. ഇതിന് മൂന്ന് വർഷമായി മറുപടി ഇല്ല. ഇന്ന് ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയോടോ സി പി എം സംസ്ഥാന-ജില്ലാ നേതൃത്വത്തോടോ ഇതുവരെ അഭിപ്രായ വ്യത്യാസമില്ല. ലോക്കല്‍-ഏരിയ കമ്മിറ്റികളുമായാണ് പ്രശ്നം.

 ഇപ്പോഴും ഇടത് സഹയാത്രികൻ തന്നെയാണ്. ഇപ്പോള്‍ അൻവറിനൊപ്പം പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ സഹയാത്രികനാണ്. അതിനാല്‍ അൻവർ ഉന്നയിച്ച സ്വർണ്ണക്കടത്ത് ആരോപണങ്ങളെ കുറിച്ച്‌ കൂടുതല്‍ പറയുന്നില്ല. ഇന്നലെ അൻവറിനെ കണ്ട ശേഷം നിരവധി യുഡിഎഫ് എല്‍ഡിഎഫ് പ്രവർത്തകർ പിന്തുണയുമായി വന്നു.

മദ്രസ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ ആ സ്ഥാനം ഒഴിയും. കാറില്‍ നിന്ന് ബോർഡ് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. പുതിയ പാർട്ടി പോലും രൂപീകരിച്ചേക്കും. അതിലും തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല.

ലീഗ് അണികള്‍ നല്ലവരാണ്. പക്ഷേ നേതാക്കള്‍ ശരിയല്ല. അൻവർ ക്ഷണിച്ചു. കാത്തിരിക്കൂ എന്നാണ് മറുപടി പറഞ്ഞത്. താൻ പറയുന്നത് സിപിഎമ്മിനുളള അന്ത്യശാസനമല്ല. ഒരു പാർട്ടിക്ക് എതിരെ താൻ എങ്ങനെ അന്ത്യശാസനം നല്‍കുമെന്നും റസാഖ് ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !