അയർലണ്ടിലെ ബാങ്ക് അക്കൗണ്ടിലെ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെടുന്നവർ എന്ന രീതിയിൽ എത്തുന്നവർ തട്ടിപ്പുകാരെന്ന് അധികം ആർക്കും മനസ്സിലാകില്ല. അതുപോലെയാണ് രീതികൾ. ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ ഉപഭോക്താക്കളെ വിളിച്ചുള്ള പുത്തന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് Bank of Ireland മുന്നറിയിപ്പ് നൽകി.
ബാങ്കില്‍ നിന്നെന്ന പേരില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് നിങ്ങളുടെ അക്കൗണ്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, ഓണ്‍ലൈന്‍ ബാങ്കിങ് ലോഗിന്‍ ചെയ്യാനാണ് ആദ്യം തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ മറ്റൊരു വെബ്‌സൈറ്റിന്റെ അഡ്രസ് നല്‍കി ലൈവ് ചാറ്റ് സര്‍വീസില്‍ കയറാന്‍ ആവശ്യപ്പെടും. അതല്ലെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടര്‍ വെരിഫൈ ചെയ്യുന്നതിനായി വെബ്‌സൈറ്റില്‍ കയറാന്‍ പറയും. പരിഹരിക്കാനായി ലൈവ് ചാറ്റ് സര്‍വീസുമായി ബന്ധപ്പെടണമെന്നും, അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഒപ്പം കാര്‍ഡ് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്ക് വിവരങ്ങള്‍, ആക്ടിവേഷന്‍ കോഡുകള്‍ മുതലായവയും ചോദിക്കുന്നുണ്ട്. പഭോക്താക്കളുടെ കംപ്യൂട്ടർ റിമോട്ട് ആക്‌സസ് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനാണ് തട്ടിപ്പുകാരുടെ ശ്രമമെന്നും Bank of Ireland മുന്നറിയിപ്പ് നല്‍കുന്നു.
അവർ പറഞ്ഞ പ്രകാരം ഇങ്ങനെ ചെയ്താല്‍ കംപ്യൂട്ടര്‍, തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടർ റിമോട്ട് അക്സസ്സ് വഴി നിയന്ത്രിക്കാന്‍ സാധിക്കും. അങ്ങനെ ബാങ്കിങ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ തത്സമയം ചോർത്തുന്നു, പിന്നീട് അവർ തന്നെ ട്രാന്‍സാക്ഷന്‍ ആരംഭിച്ച ശേഷം നിങ്ങളെ വിളിച്ച് Bank of Ireland-ല്‍ നിന്നും വന്ന വണ്‍ ടൈം പാസ്‌വേര്‍ഡും ആവശ്യപ്പെടുന്നു. ഇത് നല്‍കിയാല്‍ പിന്നെ അക്കൗണ്ടിൽ ഉള്ള തുക മറ്റ് അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി.
ഇത്തരം കോളുകള്‍ ലഭിച്ചാല്‍ വെബ്‌സൈറ്റുകളില്‍ കയറാതെ ഉടന്‍ കോള്‍ അവസാനിപ്പിക്കുകയോ മടിച്ചുനില്‍ക്കാതെ ഉടന്‍ ഗാര്‍ഡയുമായും, ബാങ്കുമായും ബന്ധപ്പെടുകയോ ചെയ്യണം. ശരിക്കും ബാങ്കില്‍ നിന്നും ആരെങ്കിലും വിളിച്ചാല്‍ പോലും വണ്‍ ടൈം പാസ്‌വേര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങള്‍ എന്നിവ നല്‍കരുത് എന്നും Bank of Ireland മുന്നറിയിപ്പ് നല്‍കുന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.