ശിവമൊഗ: വാഹന പരിശോധനയ്ക്ക് കാർ നിർത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ് കാർ.
അമിത വേഗത്തിലെത്തിയ കാറിന് കൈ കാണിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ ബോണറ്റില്‍ തൂങ്ങിയ നിലയില്‍ നൂറ് മീറ്ററിലേറ പാഞ്ഞ ശേഷമാണ് വാഹനം പൊലീസിന് നിർത്തിക്കാനായത്.കേബിള്‍ ഓപ്പറേറ്ററായ മിഥുൻ ജഗ്ദേല്‍ എന്ന യുവാവാണ് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തില്‍ പാഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് ശിവ മൊഗയിലെ സഹ്യാദ്രി കോളേജിന് സമീപത്താണ് അപകടമുണ്ടായത്.
സ്ഥിര പരിശോധനകള്‍ക്കായി വാഹനം നിർത്താൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇയാളുടെ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ബോണറ്റിലേക്ക് വീണ പൊലീസുകാരനെയുമായാണ് പിന്നീട് കാർ പാഞ്ഞത്.
സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. വാഹനത്തിന് മുന്നില്‍ നിന്ന് കാർ സൈഡിലേക്ക് നിർത്താൻ ആവശ്യപ്പെട്ടതോടെയായിരുന്നു യുവാവിന്റെ അതിക്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.