ഉത്തർപ്രദേശ്: കാലു കൊണ്ട് മാവ് കുഴച്ച വഴിയോര കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഝാൻസി സ്വദേശികളായ അരവിന്ദ് യാദവ് (35), സതീഷ് കുമാർ ശ്രീവാസ്തവ (30) എന്നിവരെയാണ് ജാർഖണ്ഡ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഗോല്‍ഗപ്പ വില്‍ക്കുന്നവരാണ് പ്രതികള്‍. ജാർഖണ്ഡിലെ ഗർവാ മേഖലയിലാണ് പ്രതികള്‍ ഗോല്‍ഗപ്പ വിറ്റിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് നഗ്നമായ കാലുകൊണ്ട് രണ്ട് പേർ മാവു കുഴയക്കുന്ന വീഡിയോ പ്രചരിച്ചത്.തയ്യാറാക്കിയ ഗോല്‍ഗപ്പയുടെ നിരവധി പാക്കറ്റുകള്‍ സമീപത്ത് കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗോല്‍ഗപ്പ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് എന്ന കുറിപ്പൊടെ പ്രചരിച്ച വീഡിയോ അതിവേഗം വൈറലായി.
ഇതോടെ പ്രദേശവാസികള്‍ അരവിന്ദിനെയും സതീഷിനെയും തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. രുചിക്കായി ഗോല്‍ഗപ്പയില്‍ യൂറിയയും ഹാർപിക്കും (ടോയ്‌ലറ്റ് ക്ലീനർ) ഉപയോഗിച്ചതായും ഇവർ പൊലീസിനോട് പിന്നീട് സമ്മതിച്ചു. പ്രദേശത്തെ മറ്റൊരു കച്ചവടക്കാരനാണ് ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
പ്രതികളുടെ പക്കല്‍ നിന്ന് ഭക്ഷ്യവസ്തുക്കളില്‍ ചേർക്കാൻ ഉപയോഗിച്ചിരുന്ന യൂറിയ അടക്കമുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.