സുല്‍ത്താൻ ബത്തേരി: യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ മുകളില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. വയനാട്ടിലെ നെന്മേനി സ്വദേശി ഇബ്രാഹിമിന്‍റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്.
സുല്‍ത്താൻബത്തേരി അഗ്നിരക്ഷാസേന അതിസാഹസികമായി ഇബ്രാഹിമിനെ രക്ഷിച്ചു.തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു ഇബ്രാഹിം. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവർ ലാഡർ ഉപയോഗിച്ച് മുകളില്‍ കയറി. നാട്ടുകാരനായ സുധീഷിന്‍റെ സഹായത്തോടെ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കി. ഉടനെ ആശുപത്രിയില്‍ എത്തിച്ചു.
സുല്‍ത്താൻ ബത്തേരി നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ വി ഹമീദിന്റെ നേതൃത്വത്തിലാണ് എത്തിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം വി ഷാജി, ബിനോയ് പി വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിബില്‍ദാസ്, സതീഷ്, ഗോപിനാഥൻ, ഹോം ഗാർഡ് പി സി ചാണ്ടി, ട്രെയിനികളായ ജയ്ഷല്‍, സൈനുല്‍ ആബിദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.