വാഷിങ്ടൺ: ചൊവ്വയിലെ വിചിത്ര രൂപങ്ങള്‍ എക്കാലത്തും ചര്‍ച്ചാവിഷയമാകാറുണ്ട്. ഇപ്പോഴിതാ ചൊവ്വയുടെ ഉപരിതലത്തിലെ മനുഷ്യന്റെ മുഖവുമായ സാദൃശ്യമുള്ള വസ്തുവിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
നിരവധി ചര്‍ച്ചകളാണ് ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്നത്. അന്യഗ്രഹജീവികള്‍ മനുഷ്യരുടെ രൂപം കൊത്തിയതാണെന്ന് വരെ വാദങ്ങളുയര്‍ന്നു. യഥാര്‍ഥത്തില്‍ ചൊവ്വയുടെ ഉപരിതലത്തിലുള്ള പാറകളില്‍ ഒന്നുമാത്രമാണിത്. നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ പര്യവേഷണങ്ങളുടെ ഭാഗമായുള്ള ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിന് മുമ്പും പങ്കുവച്ചിട്ടുണ്ട്.തുറന്നുവച്ച പുസ്തകം, കരടിയുടെ മുഖം, പൂക്കള്‍, നിഗൂഢമായ വാതില്‍, മൃഗങ്ങളുടെ കാല്‍പ്പാടുകള്‍ എന്നിങ്ങനെ പല രൂപത്തിലുള്ള പാറകള്‍ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.. നാസ വിക്ഷേപിച്ച പെഴ്സിവീയറന്‍സ് റോവറാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ശരീരത്തില്‍ നിന്ന് വേര്‍പെട്ട, ചില ഭാഗങ്ങള്‍ ദ്രവിച്ച നിലയിലുള്ള മുഖത്തിന്റെ രൂപമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2024 സെപ്റ്റംബര്‍ 27നാണ് ചിത്രം പകര്‍ത്തിയത്.
മനുഷ്യ രൂപത്തോടുള്ള സാമ്യം ഒഴിച്ചു നിര്‍ത്തിയാല്‍ നാസയുടെ ഉപരിതലത്തിലെ മറ്റു പാറകളില്‍ നിന്നും വലിയ പ്രത്യേകതയൊന്നും ഈ പാറയ്ക്കില്ല. നേരത്തെ സമുദ്രങ്ങള്‍ രൂപപ്പെടാന്‍ തക്ക അളവില്‍ ഭൂഗര്‍ഭജലം ചൊവ്വയിലുണ്ടെന്ന് പഠനം പുറത്തുവന്നിരുന്നു. നാസയ്ക്കുവേണ്ടി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷസംഘമായിരുന്നു പഠനം നടത്തിയത്.
30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയുടെ ഉപരിതലത്തില്‍ സമുദ്രങ്ങളും നദികളും തടാകങ്ങളും ഉണ്ടായിരുന്നുവെന്ന് ഇതിനകം റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.