ഓയൂർ : മക്കളെ പെട്രോളൊഴിച്ചു തീകൊളുത്തിയശേഷം പിതാവ് തീകൊളുത്തി ജീവനൊടുക്കിയ സംഭവം ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. ചെറിയവെളിനല്ലൂർ റോഡുവിള കുണ്ടറ ജംക്‌ഷനിൽ കൃഷ്ണവിലാസത്തിൽ എസ്.വിനോദ്‌കുമാർ ആണ് മരിച്ചത്.
സംഭവം അറിഞ്ഞു നാട്ടുകാർ ഓരോരുത്തരായി വീട്ടുമുറ്റത്ത് എത്തി. 11.30 യോടെ വീടിന്റെ വാതിൽ അടച്ചതിനുശേഷം മക്കൾ ഉറങ്ങി എന്ന് മനസിലാക്കിയിട്ടാണ് ഈ കൃത്യം ചെയ്തത്. തൊട്ടടുത്ത മുറിയിൽ വിനോദിന്റെ അമ്മ വസന്തകുമാരിയും ഉണ്ടായിരുന്നു. എന്നാൽ മുത്തശ്ശിയും പേരക്കിടങ്ങാളുടെ ദുരവസ്ഥ അറിഞ്ഞില്ല.മക്കളായ മിഥുൻ, വിസ്മയ എന്നിവർ വിനോദിനൊപ്പം ഭക്ഷണം കഴിച്ചു ഒരേ മുറിയിൽ കിടക്കുകയായിരുന്നു.
ഭാര്യയുടെയും അച്ഛന്റെയും വേർപാട് വിനോദിനെ വല്ലാതെ തളർത്തിയിരുന്നു. അതിന്റെ മനോവിഷമം ആയിരിക്കാം ഈ കടുകൈയ്ക്ക് കാരണമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. വാർക്കപ്പണിക്കാരുടെയും മേസൻമാരുടെ സഹായിയായും ജോലി ചെയ്താണ് വിനോദ് മക്കളെ പഠിപ്പിച്ചിരുന്നത്.ആംബുലൻസിൽ നാട്ടുകാർ എടുത്തു കയറ്റിയപ്പോഴും തീപൊള്ളലേറ്റ് വേദനയിൽ കഴിഞ്ഞ മിഥുൻ അനുജത്തി വിസ്മയെ സാമാധാനിപ്പിക്കുന്ന രംഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. കുട്ടികൾ വേഗം സുഖം പ്രാപിക്കട്ടേ എന്ന പ്രാർഥനയിലാണ് ഒരു ദേശം മുഴുവനും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.