ബാലൻസ് നൽകാൻ വൈകി: അർബുദ രോ​ഗിയായ ലോട്ടറി കച്ചവടക്കാരനെ ക്രൂരമായി കല്ലുകൊണ്ട് തലയ്ക്കടിച്ചു, പ്രതി അറസ്റ്റിൽ,

തിരുവനന്തപുരം: വാങ്ങിയ ലോട്ടറിയുടെ ബാക്കി തുക നൽകാൻ വൈകിയതിൽ അർബുദ രോഗിയായ കച്ചവടക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു.

പൂന്തുറ അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനിൽകുമാറിനെയാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അക്രമിയെ പൊലീസ് പിടികൂടി.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. 200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നൽകാൻ വൈകിയെന്നാരോപിച്ചായിരുന്നു ആക്രമം.

സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രമോദ് അനിൽകുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പൂന്തുറ എസ്.ഐ. വി.സുനിൽ അറിയിച്ചു. തുടർന്ന് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രമോദിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !