കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിക്കുന്നു. എല്‍ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരി പ്രചരണം തുടങ്ങി മുന്നേറുമ്പോള്‍ ഇന്ന് ബി ജെ പി സ്ഥാനാർത്ഥി നവ്യ ഹരിദാസും നാളെ യു ഡി എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും കൂടി എത്തുന്നതോടെ വയനാടൻ ചുരത്തിന് തീപിടിക്കുമെന്നുറപ്പ്.
വയനാട്ടിലെ പ്രിയങ്കയുടെ പ്രചരണം കളറാക്കാൻ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കം വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ ഇരുവരും പ്രചരണം നടത്തും. സോണിയയും രാഹുലും പ്രിയങ്കയും ഒന്നിച്ചാകും നാളെ എത്തുക.കല്‍പ്പറ്റയില്‍ ഇവർ ഒന്നിച്ച് തന്നെ റോഡ് ഷോയും നടത്തും. ശേഷമാകും നാമനിർദ്ദേശ പത്രിക സമർപ്പണം. അവിടെയും ഇരുവരും പ്രിയങ്കക്കൊപ്പമുണ്ടാകും. വർഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
റോഡ് ഷോ നടത്തി നവ്യയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് ബി ജെ പി. പ്രിയങ്കക്കെതിരായ മത്സരത്തില്‍ ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചരണം നടത്താനാണ് ബി ജെ പി ഒരുങ്ങുന്നത്.
ഇന്ന് വയനാട്ടില്‍ എത്തുന്ന നവ്യക്ക് ബി ജെ പി വയനാട് ജില്ലാ ഘടകം സ്വീകരണം നല്‍കും. നഗരത്തില്‍ പി കെ കൃഷ്ണദാസിന്‍റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ വലിയ റോഡ് ഷോ നടത്താനും പദ്ധതിയുണ്ട്.
ദേശീയ പ്രാധാന്യമുള്ള മണ്ഡലത്തില്‍ ദേശീയ നേതാക്കളെ തന്നെ എത്തിച്ചുള്ള പ്രചരണവും നടത്താനാണ് ബി ജെ പി നീക്കം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി നാല്‍പ്പത്തിയൊന്നായിരം വോട്ട് ബിജെപി പിടിച്ചിരുന്നു. യുവസ്ഥാനാർത്ഥിയായ നവ്യ ഹരിദാസിന് പാർട്ടിക്ക് പുറത്തുള്ള വോട്ടും സ്വാധീനിക്കാൻ ആകുമെന്നാണ് കണക്ക്കൂട്ടല്‍.
അതേസമയം രാഹുല്‍ ഗാന്ധിയെയടക്കം കടന്നാക്രമിച്ചാണ് മൊകേരിയുടെ പ്രചരണം തുടരുന്നത്. രാഹുല്‍ വയനാടിനോട് ചെയ്തത് ചതിയെന്ന് എല്‍ ഡി എഫ് സ്ഥാനാർത്ഥി പറഞ്ഞു. പ്രിയങ്ക ഗാന്ധിയും നല്ല സ്ഥലത്ത് വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കും. ഇന്ദിരാഗാന്ധി തോറ്റു,
പ്രിയങ്ക ഗാന്ധിയേയും ജനങ്ങള്‍ തോല്‍പ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണക്കാർക്ക് നേരിട്ട് കാണാൻ പോലും സാധിക്കാത്തവരാണ് ഗാന്ധി കുടുംബത്തില്‍ ഉള്ളതെന്നും സത്യൻ മൊകേരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.