തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വാടക വീട്ടില്‍ നിന്ന് വൻ കഞ്ചാവ് വേട്ട. മഞ്ച- ചാമ്പ പുര എന്ന സ്ഥലത്ത് വാടക വീട്ടില്‍ 3 പ്ലാസ്റ്റിക് ചാക്കിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്.
20 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആര്യനാട് പറണ്ടോട് സ്വദേശികളായ ഭാര്യയും ഭർത്താവാണ് ഈ വീട്ടില്‍ താമസിച്ചത്. നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. എക്സൈസ് സംഘം എത്തിയതും ഭർത്താവ് മനോജ് (23) സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഭാര്യ ഭുവനേശ്വരിയെ (24) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.വൻ കഞ്ചാവ് വേട്ട: വാടക വീട്ടില്‍ നിന്ന് പിടികൂടിയത് 3 ചാക്ക് കഞ്ചാവ്; ഭര്‍ത്താവ് ഓടി രക്ഷപെട്ടു, ഭാര്യ കസ്റ്റഡിയില്‍,
0
ബുധനാഴ്ച, ഒക്ടോബർ 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.