മുംബൈ: മുസ്ലിം വ്യക്തി നിയമങ്ങള്‍ ഒന്നിലധികം വിവാഹങ്ങള്‍ അനുവദിക്കുന്നതിനാല്‍ മുസ്ലിം പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി.
മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.അള്‍ജീരിയയില്‍ നിന്നുള്ള ഒരു യുവതിയുമായുള്ള തന്റെ മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ഹര്ജിക്കാരന് താനെ മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതരെ സമീപിച്ചത്
. മൂന്നാം വിവാഹമായതിനാല്‍ അധികൃതര്‍ അപേക്ഷ തള്ളുകയായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്കാന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മഹാരാഷ്ട്ര മാര്യേജ് ആക്ട് പ്രകാരം, ഒരു വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ എന്നു ചൂണ്ടിക്കാട്ടിയാണ്, മുനിസിപ്പല്‍ അധികൃതര്‍ വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചത്. എന്നാല്‍ ഇത് "തികച്ചും തെറ്റിദ്ധാരണ" എന്ന് വിശേഷിപ്പിച്ച ബെഞ്ച്
മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ഒരേസമയം 4 വിവാഹങ്ങള്‍ വരെ ആവാമെന്നും വിവാഹ രജിസ്ട്രേഷന് നിയമത്തില്‍ ഇതു പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു .അതേസമയം, ഹർജിക്കാരന്റെ രണ്ടാം ഭാര്യയുമായുള്ള വിവാഹം ഇതേ അധികൃതര്‍ രണ്ടാം ഭാര്യയുമായി വിവാഹം രജിസ്റ്റർ ചെയ്തതായും കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.