പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സർക്കാർ വീഴുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ. പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും ചാണ്ടി ഉമ്മൻ തള്ളിക്കളഞ്ഞു.
പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാല്‍ അതോടെ ദിവസങ്ങള്‍ക്കുള്ളില്‍, അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ സർക്കാർ വീഴാനുള്ള സാഹചര്യമുണ്ട്.രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും പാർലമെന്റില്‍ വന്നു കഴിഞ്ഞാല്‍ ശക്തമായ ഒരു പ്രതിപക്ഷമായി മാറുകയും ഇപ്പോള്‍ കയ്യാലപുറത്തെ തേങ്ങ പോലിരിക്കുന്ന സർക്കാർ നിലംപതിക്കുമെന്നുമാണ് ഞങ്ങളുടെ വിശ്വാസം'-
പാലക്കാട് സ്ഥാനാർത്ഥി നിർണയത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള ചാണ്ടി ഉമ്മൻചാണ്ടിയുടെ മറുപടി ഇങ്ങനെ. 'പാർട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ ഓരോ കോണ്‍ഗ്രസുകാരന്റെയും വികാരം ആ സ്ഥാനാർത്ഥിക്കൊപ്പമാണ്. ഓരോ കോണ്‍ഗ്രസുകാരനും സ്ഥാനാർത്ഥിയായി മാറുകയാണ് ചെയ്യുക'.
'ഷാഫിയോട് താത്പര്യക്കുറവുള്ളവർ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും. സ്വാഭാവികമായി രാഷ്ട്രീയമല്ലേ. അതു പറയുന്നതുകേട്ട് ഞങ്ങള്‍ മിണ്ടാതിരിക്കുകയാണോ?
ഞങ്ങള്‍ അതിലേറെ ശക്തമായി പ്രചാരണത്തിനിറങ്ങി അതിനെയൊക്കെ അതിജീവിക്കാൻ പോവുകയാണ്'- ചാണ്ടി ഉമ്മൻ പറഞ്ഞു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാർത്ഥിക്കാനെത്തിയപ്പോള്‍, ചാണ്ടി ഉമ്മൻ മാറി നിന്നുവെന്ന വിവാദങ്ങളോടുള്ള പ്രതികരണം ഇങ്ങനെ.
'ചുമ്മാ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് രീതിയായതിനാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കില്ലെന്ന് അന്നേ പറഞ്ഞിരുന്നു. എന്റെ പിതാവിന്റെ കല്ലറ ഇതുവച്ച് കളിക്കാനുള്ള സ്ഥലമല്ല. ഇതാണ് ഈ വിഷയത്തിലുള്ള മറുപടി' .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.