തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നട്ടുവളർത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.
അപ്രതീക്ഷിതമായി ഇവിടെ എത്തിയ പഞ്ചായത്ത് ജീവനക്കാരാണ് രണ്ടു കഞ്ചാവു ചെടികള്‍ ടെറസില്‍ ചാക്കുകളില്‍ നട്ടു വളർത്തിയ നിലയില്‍ ഇവിടെ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ അവർ വിവരം പോലീസില്‍ അറിയിച്ചു.പോത്തൻകോട് ഇടത്താട്ട് പതിപ്പള്ളിക്കോണം സോഫിയാ ഹൗസ് എന്ന വീട്ടില്‍ ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഈ വീട്ടില്‍ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിനെ തുടർന്ന് സമീപവാസി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.
ഇത് പരിശോധിക്കാനാണ് പഞ്ചായത്തില്‍ നിന്നുള്ള രണ്ട് ജീവനക്കാർ വീട്ടിലെത്തിയത്. അപ്പോഴാണ് ടെറസില്‍ രണ്ടു ചാക്കുകളിലായി കഞ്ചാവ് ചെടികള്‍ ഇവർ കണ്ടെത്തുന്നത്.
തുടർന്ന് പഞ്ചായത്ത് ജീവനക്കാർ പോത്തൻകോട് പോലീസില്‍ വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കഞ്ചാവ് ചെടികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.