കണ്ണൂർ: തലശ്ശേരിയില്‍ 2011 ല്‍ സിപിഎം പ്രവർത്തകൻ അഷ്റഫിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആർ.എസ്.എസ് പ്രവർത്തകരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി. കേസില്‍ ഒന്നു മുതല്‍ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജില്‍, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.ബിജെപി ആർഎസ്‌എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്ബ് പോലീസ് കുറ്റപത്രം നല്‍കിയത്. 2011 മെയ് 19 നാണ് അഷ്റഫിനെ പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ ആർഎസ്‌എസ്-ബിജെപി പ്രവർത്തകർ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
അഞ്ചും ആറും പ്രതികളായ എം.ആർ ശ്രീജിത്ത്, പി.ബിനീഷ് എന്നിവരെ വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളായ ഷിജിൻ, സുജിത്ത് എന്നിവർ വിചാരണയ്ക്ക് മുൻപേ മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.