ഡേ കെയറില്‍ 23കാരന്റെ കത്തിയാക്രമണം മൂന്ന് കുട്ടികള്‍ ഗുരുതരാവസ്ഥയിൽ അന്വേഷണം,

സൂറിച്ച്‌:  ഡേ കെയറില്‍ 23കാരന്റെ കത്തിയാക്രമണം മൂന്ന് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. സ്വിറ്റ്സർലാൻഡിലെ സൂറിച്ചിലാണ് സംഭവം.

ഡേ കെയർ സെന്ററിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനിടയിലേക്ക് കയറിയ 23 വയസ് പ്രായമുള്ള ചൈനീസ് യുവാവാണ് ആക്രമണം നടത്തിയത്. അക്രമിയെ കുട്ടികള്‍ക്കൊപ്പമിണ്ടായിരുന്ന ഡേ കെയർ ജിവനക്കാരിയും ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് കീഴപ്പെടുത്തിയതാണ് വലിയ രീതിയില്‍ അപകടമുണ്ടാവാതിരിക്കാൻ സഹായിച്ചത്.

പൊലീസ് എത്തും വരെ യുവാവിനെ തടഞ്ഞുവെയ്ക്കാനും ഇവർക്ക് സാധിച്ചു. ആക്രമണത്തില്‍ അഞ്ച് വയസുള്ള ഒരു കുട്ടിയുടെ പരിക്ക് അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

 ചൊവ്വാഴ്ച പ്രാദേശിക സമയം 12 മണിയോടെയായിരുന്നു ആക്രമണം. സൂറിച്ചിന്റെ വടക്കൻ മേഖലയിലുള്ള ബെർണിയ ഷോപ്പിംഗ് സെന്ററിന് സമീപത്തെ ഡേ കെയറിലാണ് ആക്രമണം നടന്നത്. എന്നാല്‍ ആക്രമണത്തിന് പ്രേരകമായതെന്താണെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ മേഖലയില്‍ വൻ പൊലീസ് സന്നാഹമാണുള്ളത്. ഡേ കെയറിന് സമീപത്തെ കെട്ടിടങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !