കോഴിക്കോട്: വയോധികനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി കമ്മാളൻകുന്നത്ത് സ്വദേശി എം.രാമചന്ദ്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോടഞ്ചേരിയില്‍ ആയുര്‍വേദ ഔഷധി ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടയില്‍ എത്തിയിരുന്നില്ല. ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തം ചർദ്ദിച്ച് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോര്ട്ടത്തിനുശേഷമെ യഥാര്‍ഥ കാരണം അറിയാനാകുവെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.