മൃസ്സൂറിയിലെ ടുനെറ്റ ഗ്രാമത്തില്‍ കടന്നല്‍ കൂട്ടത്തിന്റെ കുത്തേറ്റ് അച്ഛനും മകനും ദാരുണമരണം. ഇരുവരുടെയും മരണ വാർത്ത ഗ്രാമത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
47 വയസ്സുള്ള സുന്ദർലാലും 8 വയസ്സുള്ള മകൻ അഭിഷേകുമാണ് ആക്രമണത്തില്‍ മരണപ്പെട്ടത്. പശുക്കളെ മേയ്ക്കാൻ പോയ സമയത്താണ് ആക്രമണം നേരിട്ടത്. മേയ്ക്കുന്നതിനിടയില്‍ രണ്ടുപേരെയും പെട്ടെന്ന് കൂട്ടത്തോടെ കടന്നല്‍ ആക്രമിക്കുകയും കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.റിപ്പോർട്ടുകള്‍ പ്രകാരം അക്രമണത്തിനിടെ സുന്ദർലാല്‍ തന്റെ മകന്റെ മുകളിലേക്ക് ചാടി വീഴുകയും മകനെ കടന്നല്‍ കുത്താതെ രക്ഷിക്കാൻ നോക്കുകയും ചെയ്തിരുന്നു. എന്നാല്‍ കടന്നല്‍ ആക്രമണം തുടരുകയും അച്ഛനെയും മകനെയും ആവർത്തിച്ച് കുത്തുകയും ചെയ്തു.
സുന്ദർലാല്‍ എത്രയൊക്കെ ശ്രമിച്ചിട്ടും ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികള്‍ ഇരുവരെയും മുസ്സൂറിയിലെ സബ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
സുന്ദർലാലിനെയും അഭിഷേനിനെയും രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും കടന്നലിന്റെ കുത്തേറ്റ പരിക്കുകള്‍ വളരെ ഗുരുതരമായതിനാല്‍ ഒടുവില്‍ അച്ഛനും മകനും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസ് പ്രഥമിക നടപടികള്‍ പൂർത്തിയാക്കി.
സംഭവത്തിന് പിന്നാലെ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഗ്രാമത്തലവൻ ഗോവിന്ദ് സിംഗ് രംഗത്തെത്തി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുന്ദർലാലിന്റെ ആകസ്മിക മരണം കുടുംബത്തെ തളർത്തി. മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സിംഗ് വനം വകുപ്പിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാനും ദുഃഖിതരായ കുടുംബത്തിന് സാമ്ബത്തിക സഹായം നല്‍കാനും സർക്കാരിനോട് അഭ്യർത്ഥിച്ചു.
"ഇരകള്‍ക്ക് രണ്ടുപേർക്കും ഗുരുതരമായി കടന്നലിന്റെ കുത്തേറ്റു, ഞങ്ങളുടെ മെഡിക്കല്‍ ടീം പരമാവധി ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് അവരെ രക്ഷിക്കാനായില്ല," മുസൂറിയി സബ് ജില്ലാ ആശുപത്രിയിലെ ഡോ.കെ.എസ്. ചൗഹാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.