17 കിലോ ഭാരം: ശരീരത്തിലാകമാനം മുഴകൾ: ചികിത്സയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ലോകത്തിലെ ഏറ്റവും തടിയൻ പൂച്ചയുടെ വിയോഗം

റഷ്യ: ലോകത്തിലെ ഏറ്റവും തടിച്ച പൂച്ച' എന്നറിയപ്പെടുന്ന പൂച്ചയാണ് ക്രംബ്സ്. ക്രോഷിക് എന്നാണ് പൂച്ചയ്ക്ക് റഷ്യൻ ഭാഷയിലുള്ള പേര്.

ക്രോഷിക്കിന്റെ വിയോഗമാണ് ഇപ്പോള്‍ ലോകത്താകെയുള്ള പൂച്ചസ്നേഹികളെ വിഷമിപ്പിക്കുന്നത്. ഒരു ഫാറ്റ് ക്യാമ്പില്‍ ചേർന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് പൂച്ചയുടെ മരണം. 

തടി കാരണം നടക്കാൻ പോലും വയ്യാതായതോടെ ഒരു റഷ്യൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 13 വയസുള്ള ക്രോഷിക്. 38 പൗണ്ട് (17 കിലോ) ആയിരുന്നത്രെ ക്രോഷികിന്റെ ഭാരം. ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതിന് പിന്നാലെ ഏഴ് പൗണ്ട് കുറഞ്ഞതായും ഡോക്ടർമാർ പറയുന്നുണ്ട്. ഇവിടുത്തെ ഡോക്ടർമാർ ക്രോഷിക്കിനുള്ള ഡയറ്റ് നിർദ്ദേശിച്ചതോടെയാണ് പൂച്ച വൈറലായി മാറിയത്. 

ഇപ്പോള്‍ പൂച്ചയുടെ മരണകാരണമായി പറയുന്നത് ശ്വാസതടസമാണ്. കൂടാതെ പൂച്ചകളുടെ ശരീരത്തില്‍ കാണപ്പെട്ട മുഴകളും ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചതായി പറയപ്പെടുന്നു. 

ഡോക്ടർമാർ അള്‍ട്രാസൗണ്ടിന് നിർദ്ദേശിച്ചിരുന്നുവെങ്കിലും ക്രോഷിക്കിന്റെ ശരീരഭാരം അതിന് തടസമായി മാറി എന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഈ മുഴകള്‍ പൂച്ചയുടെ ഒന്നിലേറെ അവയവങ്ങള്‍ തകരാറിലാവാൻ കാരണമായിരിക്കാമെന്നും പൂച്ചയെ ചികിത്സിച്ച കാറ്റ് ഷെല്‍ട്ടറിൻ്റെ ഉടമ ഗലിയാന മോർ പറഞ്ഞു. 

പൂച്ചകള്‍ അസുഖം വരുമ്പോള്‍ അവ മറച്ചുവയ്ക്കാനാണ് ശ്രമിക്കാറ്. വളരെ വൈകി മാത്രമേ അവ ഈ പ്രശ്നങ്ങള്‍ വെളിപ്പെടുത്തൂ. അള്‍ട്രാസൗണ്ട് ചെയ്യാൻ സാധിച്ചിരുന്നില്ലെങ്കിലും കൃത്യമായ പരിചരണം പൂച്ചയ്ക്ക് ലഭ്യമാക്കിയിരുന്നു. ഞങ്ങളെ സംബന്ധിച്ച്‌ ഇത് വലിയ നഷ്ടമാണ്,


കാരണം ക്രോഷിക് എല്ലാവരുടെയും പ്രതീക്ഷയുടെ പ്രതീകമായിരുന്നു. മാത്രമല്ല, അവനെ കുറിച്ചുള്ള നല്ല വാർത്തകള്‍ മാത്രം പ്രസിദ്ധീകരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആ നഷ്ടത്തെ കുറിച്ച്‌ സംസാരിക്കുന്നത് ശരിക്കും വേദനാജനകമാണ്' എന്നും ഗലിയാന മോർ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !