ബംഗളൂരു: സുഖ ചികിത്സയ്ക്കായി ബ്രിട്ടീഷ് രാജാവ് ചാള്‍സും പത്നി കാമിലയും ബംഗളൂരുവില്‍.
നാല് ദിവസത്തെ ചികിത്സയ്ക്ക് ഒക്ടോബര്‍ 26ന് എത്തിയ ഇരുവരും ഇന്ന് രാത്രി മടങ്ങും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആന്റ് വെല്‍സ് സെന്ററില്‍ സുഖചികിത്സയ്ക്കായാണ് ചാള്‍സും പത്നിയും എത്തിയത്ഒക്ടോബര് 21 മുതല്‍ 26 വരെ നടന്ന 2024ലെ കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്മെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം സമോവയില്‍ നിന്ന് നേരിട്ട് ബംഗളൂരുവിലെത്തുകയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ബംഗളൂരുവിലേയ്ക്കുള്ള യാത്രയെന്നാണ് റിപ്പോർട്ട്.
സൗഖ്യ വെല്‍നസ് സെന്ററിന് കനത്തസുരക്ഷയാണ് ഒരുക്കിയിരുന്നത്. രാവിലെ യോഗയും ഉച്ച ഭക്ഷണത്തിന് മുമ്പ് ചികിത്സയും രാത്രി ധ്യാനവുമുണ്ടായിരുന്നു. ആയുര്‍വേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ എന്നിവയാണ് ഇവിടെയുള്ള ചികിത്സകള്‍.
അതിനുപുറമെ റിഫ്ലെക്സോളജി, അക്യുപ്രഷര്‍, അക്യുപങ്ചര്‍, ഡയ്റ്ററ്റിക്സ് തുടങ്ങി 30ലധികം സപ്ലിമെന്ററി തെറാപ്പികളും ഇവിടെയുണ്ട്. ചാള്‍സ് രാജാവ് നേരത്തെ ഒമ്പത് തവണ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. മൂന്ന് തവണ ദീപാവലി ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.