ജയ്പൂര്‍: ഉദയ്പൂരില്‍ നരഭോജിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുലിയെ ഉദയ്പൂരിന് സമീപമുള്ള കമോല്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയത്. പുലിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുണ്ട്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
കമോല്‍ ഗ്രാമത്തിലെ ഗോഗുണ്ടയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള സൈറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കര്‍ഷകനായ ദേവറാമിന്റെ വീടിന് സമീപമാണ് പുലിയുടെ ജഡം കണ്ടതെന്ന് വനം വകുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു.ദേവറാമിനെ പുലി ആക്രമിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. പുലിയുടെ മുഖത്ത് വലിയ മുറിവുണ്ട്. ഇത് മൂര്‍ച്ചയുള്ള ആയുധം കൊണ്ടോ മഴുകൊണ്ടോ ആക്രമിച്ചതാണെന്നാണ് സൂചന.
55 കാരനായ ദേവറാമിന്റെ വീട്ടില്‍ കയറിയ പുലി ആദ്യം പശുക്കളെയും പിന്നീട് ദേവറാമിനേയും ആക്രമിച്ചു. കുടുംബത്തിന്റെയും നാട്ടുകാരുടെയും ബഹളം കേട്ട് പുലി ദേവറാമിനെ നിലത്ത് ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി മറയുകയായിരുന്നു. ആയുധങ്ങളുമായി നാട്ടുകാര്‍ പുലിയെ പിന്തുടര്ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുലിയ ചത്ത നിലയില്‍ കണ്ടെത്തിയത്.
പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദേവറാമിന്റെ ആരോഗ്യനില തൃപ്തികരമാണ്. മേഖലയില്‍ പരിഭ്രാന്തി പരത്തിയ പുലിയെ നാട്ടുകാര്‍ കൊലപ്പെടുത്തിയതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഉദയ്പൂരിലെ ഗോഗുണ്ട മേഖലയില്‍ എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലി തന്നെയാണോ ചത്തതെന്ന് സ്ഥിരീകരിക്കാനായില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
പ്രദേശത്ത് എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലിയെ കണ്ടാല്‍ വെടിവെയ്ക്കാനുള്ള അനുവാദം നല്കി ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഉദയ്പൂരിലെ ഗോഗുണ്ട, ഝദോല്‍ മേഖലകളില്‍ നരഭോജിയായ പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയായിരുന്നു. മുന്നൂറോളം പേരടങ്ങുന്ന സംഘം പുലിയെ തിരയുന്നുണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.