ടെല്‍ അവീവ്: ചാവേർ സ്ഫോടനങ്ങള്‍ പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് യഹിയ സിൻവർ. 20 വർഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രമാണിത്.
ഇസ്രയേലുമായുള്ള സംഘർഷം തീവ്രമായ സാഹചര്യത്തില്‍ ഹമാസ് കമാൻഡർമാർക്ക് യഹിയ നിർദ്ദേശം നല്‍കിയതായി അറബ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തു.2000-കളുടെ തുടക്കത്തില്‍ ഹമാസിന്റെ വലിയ തന്ത്രമായിരുന്നു ചാവേർ സ്ഫോടനങ്ങള്‍. രാഷ്ട്രീയ ഒറ്റപ്പെടലുണ്ടാകുമെന്ന് ആശങ്കയിലാണ് പിന്നീട് ഇതവസാനിപ്പിച്ചത്. 2024 ജൂലായില്‍ ഇറാനില്‍ നടന്ന ബോംബാക്രമണത്തില്‍ മുൻ നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണശേഷമാണ് യഹിയ സിൻവർ ഹമാസിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തുത്. സിൻവർ സ്ഥാനമെടുത്തതിന് ശേഷം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിനിർണായകമായ തീരുമാനമാണിത്.
സെപ്തംബർ 21-ന് ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിൻവർ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്. വാർത്തകള്‍ പ്രചരിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി വാർത്താ ചാനലായ അല്‍-അറേബ്യ റിപ്പോർട്ട് ചെയ്തു.
ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമാക്കിയാണ് അന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിനുശേഷം സിൻവറെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം, ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തില്‍ തെല്ലും പശ്ചാത്താപമില്ലെന്ന് സിൻവർ പറഞ്ഞതായി വെള്ളിയാഴ്ച റോയിട്ടേഴ്സ് റിപ്പോർട്ട്
ചെയ്തിരുന്നു. ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ് തന്നെ കാണാൻ എത്തിയവരോടാണ് സിൻവർ തന്റെ നിലപാട് അറിയിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സിൻവർ ആയിരുന്നു.
സായുധ ആക്രമണത്തിലൂടെ മാത്രമേ പലസ്തീൻ എന്ന സ്വതന്ത്രരാഷ്ട്രം സാധ്യമാകൂ എന്നാണ് 62-കാരനായ സിൻവറിന്റെ കാഴ്ചപ്പാട് എന്നും അദ്ദേഹത്തെ കണ്ടു എന്ന് വെളിപ്പെടുത്തിയവർ പറയുന്നു.
നാല് പലസ്തീൻ ഉദ്യോഗസ്ഥരും മധ്യപൂർവേഷ്യയിലെ രണ്ട് ഔദ്യോഗിക വക്താക്കള്‍ സിൻവറിനെ കണ്ടതായും ഇക്കാര്യങ്ങള്‍ പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.