പത്ത് വയസുകാരിയെ തല കീഴായി കെട്ടിതൂക്കി മർദ്ദനം; പിതാവ് അറസ്റ്റിൽ

ലഖ്‌നൗ: ഉത്തരപ്രദേശിൽ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി പിതാവ്. ലളിത്പൂരിലാണ് സംഭവം.

സംഭവത്തിൽ ഗോവിന്ദ് ദാസ് റായ്കർ (45) പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസമായിരുന്നു റായ്കർ തൻറെ മക്കളെ ഫാനിൽ തലകീഴായി കെട്ടിത്തൂക്കിയത്. പിന്നാലെ വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസിയായ യുവാവ് സംഭവത്തിൻ്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. 

പിതാവിനോട് യുവാവിൻ്റെ കെട്ടഴിച്ചുവിടാൻ പറയുന്നതും പ്രതികരിക്കാതെ പിതാവ് ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തിൽ യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും റായ്ക്കറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയെ മർദ്ദിച്ചതിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !