പാലാ: വി. വിൻസെന്റ് ഡിപോളിൻ്റെ തിരുനാളിനോടനുബന്ധിച്ച് പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ‌് -ത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 550-ൽ വയോജനങ്ങളുടെയും 600-ൽപരം കുട്ടികളുടെയും ഒത്ത് ചേരൽ
തിരുക്കുടുംബ സംഗമം പാലാ ളാലം പഴയ പള്ളിയിൽവച്ച് 2024 ഒക്ടോബർ മാസം 31- തീയതി വ്യാഴാഴ്‌ച 9 എ.എം. മുതൽ 4 പി.എം. വരെ പാലാ ഏരിയ കാൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്.പാലായുടെ ചരിത്രത്തിൽ ഏഴാം പ്രാവശ്യം നടത്തുന്ന ഈ ഉദ്യമത്തിനായി സ്വാഗത സംഘം തങ്കച്ചൻ കാപ്പിലിൻ്റെയും ,ബെന്നി കന്യാട്ടു കുന്നേലിൻ്റെയും ,ജോഷി വട്ടക്കുന്നേലിൻ്റെയും ,കുര്യാക്കോസ് മണിക്കൊമ്പിലിൻ്റെയും നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
പാലായിലും പരിസര പ്രദേശത്തുമുള്ള 21 ഓളം അഗതി മന്ദിരങ്ങളിൽ എല്ലാ ശനിയാഴ്ചകളിലും ഈ വിൻസൻ്റ് ഡി പോൾ കൂട്ടായ്മ നാലു മണി കാപ്പി നൽകി വരുന്നു. ഒട്ടേറെ സൽപ്രവർത്തികളും ഫലപ്രാപ്തിയിലെത്തിച്ചു മുന്നേറുകയാണ്.
നാളെ 31 ആം തീയതി രാവിലെ 9 ന് കൊന്ത നമസ്‌കാരം
10 ന് വി. കുർബാന റവ. ഫാദർ ജോൺ മറ്റമുണ്ടയിൽ ( ബർസാർ ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ്) 11 ന് പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. അദ്ധ്യക്ഷ പ്രസംഗം ഫാദർ ജോസഫ് തടത്തിൽ (വികാരി ളാലം സെൻ്റ് മേരീസ് ) അനുഗ്രഹ പ്രഭാഷണം
ഫാദർ ജോസഫ് മാലേപറമ്പിൽ ,മുഖ്യ പ്രഭാഷണം: ഡോക്ടർ സിറിയക് തോമസ് (മുൻ ഗാന്ധിജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ) ബ്രദർ ജോഷി വട്ടക്കുന്നേൽ റിപ്പോർട്ട് അവതരിപ്പിക്കും ,ബ്രദർ തങ്കച്ചൻ കാപ്പിൽ സ്വാഗതവും ,ബ്രദർ ബെന്നി കന്യാട്ടുകുന്നേൽ കൃതജ്ഞതയും പ്രകാശിപ്പിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.