രക്ഷപ്പെട്ടത് തലനാരിഴക്ക്: സ്റ്റേഷനില്‍ ട്രെയിൻ നിര്‍ത്തും മുമ്പ് ചാടിയിറങ്ങി യുവതി, വീണത് ട്രാക്കില്‍; രക്ഷകരായി ആര്‍പിഎഫ്,

മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകരായി ആർപിഎഫ് ഉദ്യോഗസ്ഥൻ.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ തിരൂർ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ നിന്ന്, സ്റ്റേഷനില്‍ വണ്ടി നിർത്തും മുമ്പേ പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിച്ച യുവതിയാണ് അപകടത്തില്‍പ്പെട്ടത്. 

പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിൻറെയും ട്രെയിനിൻറെയും ഇടയിലേക്ക് വീണു. ഇതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ആർ പി എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ഓടിയെത്തി ഇവരെ പിടിച്ച്‌ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയായിരുന്നു.

അതിസാഹസികമായി യുവതിയെ പിടിച്ചുമാറ്റുന്നതിനിടെ ഹെഡ്‌കോണ്‍സ്റ്റബ്‌ളും പ്ലാറ്റ്‌ഫോമിലേക്ക് വീണു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !