പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എക്സൈസിന്‍റെ കഞ്ചാവ് വേട്ട. പാലക്കാട്ടും ഇടുക്കിയിലും കഞ്ചാവുമായി ഇതര സംസ്ഥാന സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു.
തൊടുപുഴയില്‍ 2.1 കിലോഗ്രാം കഞ്ചാവും പാലക്കാട് 2.079 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊടുപുഴയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി ഇസ്തം സർക്കാർ എന്നയാളെയാണ് പിടികൂടിയത്.ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്‍റി നാർകോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ മിതിൻലാല്‍ ആർ.പിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ എക്സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ.എസ്.ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) നെബു.എ.സി, പ്രിവന്‍റീവ് ഓഫീസർ സിജുമോൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ ആല്‍ബിൻ ജോസ്, ജസ്റ്റിൻ ജോസഫ് , അജിത്ത്.ടി.ജെ, തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസർ അബിൻ ഷാജി എന്നിവർ പങ്കെടുത്തു.
ഒറ്റപ്പാലത്ത് 2.079 കിലോഗ്രാം കഞ്ചാവുമായി രണ്ട് ജാർഖണ്ഡ് സ്വദേശികളാണ് പിടിയിലായത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട മുഹമ്മദ് സഗീർ അൻസാരി, മുഹമ്മദ് അമീർ അൻസാരി എന്നിവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻദാസിന്‍റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ
സുദർശനൻ നായർ, അനു.എസ്.ജെ, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്.കെ.പി, ദേവകുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ ഹരീഷ്.പി, മുഹമ്മദ് ഫിറോസ്, ജാക്സണ്‍ സണ്ണി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് എന്നിരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.