അമ്മവീട്ടിൽ എത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല: അന്വേഷണമാരംഭിച്ച്‌ പൊലീസ്,

മലപ്പുറം: മലപ്പുറം കാരാത്തോട് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്.

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. 

കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശിയായ അനുവിന്ദ് പ്ലസ് ടു വിദ്യാർത്ഥിയാണ്. അവധിയായതിനാല്‍ അമ്മവീടായ കാരോത്തോട്ടിലേക്ക് ഇന്നലെയാണ് കുട്ടി വന്നതാണ്. തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ കാണാതാകുകയായിരുന്നു.

അതേ സമയം അനുവിന്ദ് മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ല. എല്ലാ വിഷയത്തിനും എപ്ലസോടെയാണ് കുട്ടി പത്താം ക്ലാസ് പാസ്സായത്. എന്നാല്‍ പ്ലസ് വണ്ണിലും പ്ലസ്ടൂവിലും അത്തരത്തിലൊരു റിസള്‍ട്ട് കിട്ടിയിരുന്നില്ല.

പഠനം ബുദ്ധിമുട്ടാണെന്ന കാര്യം സഹപാഠികളോടും മറ്റും പങ്കുവെച്ചതായാണ് വിവരം. മറ്റ് പ്രയാസങ്ങളൊന്നും തന്നെ കുട്ടിക്ക് ഇല്ലെന്നാണ് കുടുംബം പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !