പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു.
വ്യൂ പോയന്റ് കാണാൻ പോയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.. പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെല്ലിയാമ്പതിയിലെ പ്രധാന കേന്ദ്രത്തില്‍ നിന്ന് വിനോദ സഞ്ചാര വകുപ്പ് തന്നെ ഏര്‍പ്പെടുത്തിയ ജീപ്പുകളിലാണ് വ്യൂ പോയന്റിലേക്ക് പോകുന്നത്.
ഓഫ് റോഡുകളില്‍ വാഹനം ഓടിക്കാൻ പരിചയമുള്ളവരാണ് ജീപ്പ് ഓടിക്കുന്നത്. കുത്തനെയുള്ള ഇറക്കവും ചെളിയും മറ്റും നിറഞ്ഞതാണ് റോഡ്. ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ നല്ല രീതിയില്‍ തെന്നലുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
പെട്ടെന്ന് ജീപ്പ് മറിഞ്ഞ് താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.