തിരുവനന്തപുരം: പണമില്ല എന്ന ഒറ്റക്കാരണം കൊണ്ട് എൻജിനീയറിങ്, മെഡിക്കല്‍ എൻട്രൻസ് കോച്ചിങ് സാധ്യമാകാതെ പോയ നിരവധി കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട് അല്ലേ.
നന്നായി പഠിക്കുന്ന ഒരു കുട്ടിക്ക് നന്നായി പ്രവേശനപരീക്ഷ എഴുതാൻ സാധിക്കണമെന്നില്ല. അവിടെയാണ് ഇത്തരം എൻട്രൻസ് കോച്ചിങ്ങുകളുടെ പ്രസക്തിയും. അപ്പോള്‍ പറഞ്ഞുവരുന്നത് ഇതാണ്.പണമില്ലാത്തതുകൊണ്ട് ഇനിയാരും കീമും നീറ്റും ഒന്നും എഴുതാതിരിക്കരുത്. അതിനായി 'കീ ടു എൻട്രൻസ്' എന്നാണ് പേരില്‍ ഒരു സൗജന്യ പരിശീലന പദ്ധതി തന്ന ആരംഭിച്ചിരിക്കുകയാണ് സർക്കാർ.
www.entrance.kite.kerala.gov.in വെബ്സൈറ്റില്‍ കയറിയാല്‍ ക്ലാസിന്റെ ഭാഗമാകാം. അല്ലെങ്കില്‍ കൈറ്റ് വിക്ടേഴ്സിലോ, ഇ-വിദ്യ ചാനലുകളിലോ ക്ലാസുകള്‍ തത്സമയം കാണാം. രാത്രി എഴ് മുപ്പതിനാണ് ക്ലാസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.