നൊത്തല്ലൂർ: പശുക്കിടാവിനെ വാങ്ങാൻ പോയി പക്ഷെ വീട്ടില്‍ കൊണ്ടുവന്നത് കുതിരയെ. നെത്തല്ലൂർ ദേവീക്ഷേത്രം മേല്‍ശാന്തി അമനകര പുനത്തില്‍ നാരായണൻ നമ്പൂതിരിയാണ് കുതിരക്കമ്പം മൂത്ത് പശുവിനു പകരം കുതിരയെ കൊണ്ടുവന്നത്.
വെച്ചൂച്ചിറയിലെ ഫാം ഉടമയെ വിളിച്ച് ചെറിയൊരു പശുക്കിടാവിനെ വാങ്ങുന്ന കാര്യം സംസാരിച്ചിരുന്നു. മുൻപൊരിക്കല്‍ ഫാമില്‍ എത്തിയപ്പോള്‍ 'റാണി' എന്ന സുന്ദരിയായ വെള്ളക്കുതിരയെ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അന്ന് ഈ കുതിരയോടുള്ള ആഗ്രഹം നിമിത്തം ഇതിനെ വില്‍ക്കുമ്പോള്‍ അറിയിക്കണമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഫാമില്‍ എത്തിയപ്പോള്‍ ഉടമ ആ കുതിരയെ വിറ്റതായി അറിഞ്ഞു. തുടർന്നു വാങ്ങിയ ആളെകുറിച്ചുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ വാഗമണ്ണില്‍ നിന്ന് 2 വയസ്സുള്ള ഈ കുതിരയെ 45,000 രൂപ കൊടുത്ത് വാങ്ങുകയായിരുന്നു.
2 വർഷം മുൻപു ചാലക്കുടിയില്‍ പോയി കുതിരസവാരി പരിശീലനം നേടിയിരുന്നു. നാട്ടുകാർക്കു കൗതുകക്കാഴ്ചയായി നെത്തല്ലൂർ ക്ഷേത്രം ക്വാർട്ടേഴ്സിലാണ് ഇപ്പോള്‍ ഈ കുതിര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.