മലപ്പുറം: പാലക്കാട് സീറ്റില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ തന്റെ പേര് നേതാക്കള്‍ ഓർക്കില്ലെന്നും നേമം വരുമ്പോള്‍ ഓർക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.
പാർടിയുടെ ഉന്നതതല പുനഃസംഘടന വരുമ്പോള്‍ പലരും തന്റെ പേര് ഓർക്കാറില്ല. എവിടെയെങ്കിലും ചാവേറായി നില്‍ക്കേണ്ടിവരുമ്പോള്‍ ഓർമവരും.കലിക്കറ്റ് സർവകലാശാലാ സ്റ്റാഫ് ഓർഗനൈസേഷൻ നേതാവ് കെ വേദവ്യാസന്റെ അനുസ്മരണ യോഗം ഉദ്ഘാടനംചെയ്യുമ്ബോഴാണ് മുരളീധരൻ നീരസം തുറന്നുപറഞ്ഞത്.
ഉന്നത വിദ്യാഭ്യാസരംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണമെന്നതില്‍ കേരളത്തില്‍ ആർക്കും അഭിപ്രായവ്യത്യാസമില്ല. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാർടികളും അക്കാര്യത്തില്‍ ഒന്നിച്ചാണ്.
ഗവർണർസ്ഥാനത്തുനിന്ന് പോകാൻ തയ്യാറാണെന്നത് വാചകമടിയാണ്. മാറ്റാൻ നോക്കുമ്പോള്‍ കാര്യമറിയാമെന്നും മുരളീധരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.