കൊച്ചി: നമ്മുടെ നാട്ടില്‍ ഒരുപാട് പെട്രോള്‍ പമ്ബുകള്‍ ഉണ്ട്. അത് പോലെ Ankit പെട്രോള്‍ പമ്പുകളില്‍ പോകാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല.
എന്നാല്‍ പെട്രോളും ഡീസലും നിറയ്ക്കാൻ പോകുന്ന എത്ര പേർക്കറിയാം സാധാരണ ജനങ്ങള്‍ക്ക് ഒരുപാട് സേവനങ്ങള്‍ ഈ പമ്പുകള്‍ നല്‍ക്കുന്നുണ്ടെന്ന്. അത് മാത്രമല്ല യാത്രികർക്ക് ഈ സേവനങ്ങള്‍ നിർബന്ധമായും ഉറപ്പാക്കണം എന്നൊരു നിയമം കൂടിയുണ്ട്.ആ സേവനങ്ങളെക്കുറിച്ച് അധികമാർക്കും അറിവില്ല എന്നതാണ് സത്യം .ഇവയൊക്കെയാണ് പെട്രോള്‍ പമ്പുകളില്‍ നിന്നും നമ്മുക്ക് നിർബന്ധമായും ലഭിച്ചിരിക്കേണ്ട സൗജന്യ സർവ്വീസുകള്‍.
1 ക്വളിറ്റി അഥവാ അളവ് പരിശോധന :
ഒരു പമ്പിൽ നിന്നും ലഭിക്കുന്ന ഇന്ധനങ്ങളുടെ ഗുണമേന്മയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ ആ പമ്പില്‍ നിന്നും തന്നെ ക്വാളിറ്റി ചെക്ക് ചെയ്യുവാനായി ഒരു ഫില്‍റ്റർ പേപ്പർ ടെസ്റ്റ് ആവശ്യപ്പെടാവുന്നതാണ്.
ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതു പ്രകാരം പമ്പകാർ ഇത് ചെയ്തുകൊടുക്കുവാൻ ബാധ്യസ്ഥരാണ്. ഇതുപോലെ തന്നെ പമ്പുകളില്‍ നിന്നും ലഭിക്കുന്ന ഇന്ധനങ്ങളുടെ അളവ് സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതും ചെക്ക് ചെയ്യാവുന്നതാണ്. ഈ സേവനങ്ങള്‍ക്ക് പമ്പുകാർ യാതൊരുവിധ സർവ്വീസ് ചാർജ്ജുകളും ഈടാക്കുവാൻ പാടുള്ളതല്ല.
2. ഫസ്റ്റ് എയ്‌ഡ് കിറ്റ് : എല്ലാ വാഹനങ്ങളിലും ഫസ്റ്റ് എയ്‌ഡ് കിറ്റുകള്‍ വേണമെന്നതു പോലെത്തന്നെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇത് നിർബന്ധമായും ഉണ്ടായിരിക്കണം. ഹൈവേകളിലും മറ്റും അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് ഫസ്റ്റ് എയ്‌ഡ് കിറ്റിനായി അലയേണ്ട കാര്യമില്ല.
തൊട്ടടുത്ത് പെട്രോള്‍ പമ്പുണ്ടെങ്കില്‍ അവിടെ നിന്നും അത് ലഭിക്കും. ഇനി അഥവാ നിങ്ങള്‍ക്ക് അവിടെ നിന്നും അത് ലഭ്യമായില്ലെങ്കില്‍ പമ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്.
3. എമർജൻസി കോള്‍ :
എന്തെങ്കിലും അടിയന്തിര ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് ആരെയെങ്കിലും എമർജൻസി കോള്‍ ചെയ്യേണ്ട അവസ്ഥ വന്നാല്‍ (നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയാല്‍) ഉടനെ അടുത്തുള്ള പെട്രോള്‍ പമ്പില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് സൗജന്യമായി ആ എമർജൻസി കോള്‍ ചെയ്യുവാനുള്ള സൗകര്യം അവിടെ ലഭിക്കും. എന്നു കരുതി ചുമ്മാ ഏതു നേരത്തും കേറി ചെല്ലാൻ നില്‍ക്കരുത്.
4. വാഷ് റൂമുകള്‍ :
യാത്രകള്‍ക്കിടയില്‍ എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകള്‍ ഒരേപോലെ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വാഷ് റൂം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍. ഇവ എല്ലാ പെട്രോള്‍ പമ്പുകളിലും ലഭ്യമാണ്. ഈ കാര്യം യാത്രകള്‍ ചെയ്യുന്ന മിക്കയാളുകള്‍ക്കും അറിവുള്ള കാര്യമാണ്. പമ്പുകളില്‍ നിന്നും നിങ്ങള്‍ പെട്രോള്‍ അടിച്ചില്ലെങ്കിലും ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കുവാൻ നിങ്ങള്‍ക്ക് അവകാശമുണ്ട്.
അത് പോലെ ഉപയോഗിച്ചതിന് ശേഷം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മടെ കടമയാണ്.
5. ശുദ്ധമായ കുടിവെള്ളം :
യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്ക് വെള്ളം കുടിക്കണമെന്ന് തോന്നുകയാണെങ്കില്‍ ശുദ്ധമായ കുടിവെള്ളം പെട്രോള്‍ പമ്പില്‍ ലഭ്യമായിരിക്കും (അങ്ങനെ അവർ ചെയ്യേണ്ടതാണ്). നിങ്ങള്‍ക്ക് പമ്പുകളില്‍ നിന്നും വെള്ളം കുടിക്കുവാനും വേണമെങ്കില്‍ കൈവശമുള്ള കുപ്പികളില്‍ നിറയ്ക്കുവാനും സാധിക്കും. ഇതിനു യാതൊരുവിധ ചാർജ്ജും കൊടുക്കേണ്ടതില്ല.
6. ഫ്രീ എയർ ഫില്ലിംഗ് :
പെട്രോള്‍ പമ്പുകളില്‍ ഇന്ധനങ്ങള്‍ക്ക് പുറമെ വാഹനങ്ങളില്‍ സൗജന്യമായി എയർ നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങളും ലഭ്യമാണ്. നിങ്ങള്‍ പമ്പില്‍ നിന്നും ഇന്ധനം അടിച്ചില്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാം. ചിലയിടങ്ങളില്‍ എയർ നിറച്ചു തരുന്നതിനായി പമ്പിലെ ജീവനക്കാർ ഉണ്ടായിരിക്കും.
ഈ സേവനം സൗജന്യമാണെങ്കിലും അവർക്ക് ഒരു പത്തോ ഇരുപതോ രൂപ കൊടുക്കുന്നതില്‍ തെറ്റില്ല, ഒരു ടിപ്പ് എന്നതു പോലെ. എന്നാല്‍ ഇത്തരത്തില്‍ വാഹനങ്ങളില്‍ എയർ നിറയ്ക്കുന്നതിനു അവർ നിർബന്ധമായി ചാർജ്ജ് ചോദിച്ചു വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് പമ്പിനെതിരെ പരാതി നല്‍കാവുന്നതാണ്.
ഇപ്പോള്‍ മനസ്സിലായില്ലേ? പെട്രോള്‍ പമ്പുകള്‍ എന്നത് ഇന്ധനം നിറയ്ക്കുവാൻ മാത്രമുള്ള സ്ഥലമല്ല, മറിച്ച് യാത്രക്കാർക്ക് മേല്‍പ്പറഞ്ഞ സേവനങ്ങള്‍ കൂടി ലഭ്യമാകുന്ന ഒരിടം കൂടിയാണ് പെട്രോള്‍ പമ്പുകള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.