കുളത്തൂപ്പുഴ: സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രം പകർത്തി സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് പിടികൂടി.
തൃശൂർ കൊരട്ടി കക്കാട് നമ്പോല പറമ്പില്‍ രഞ്ജിത് (34) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. രണ്ടുവർഷത്തോളമായി കുളത്തൂപ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് പ്രദേശത്ത് വെല്‍ഡിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു വിവാഹിതനായ രഞ്ജിത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോകോള്‍ വഴി ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ച് സുഹൃത്തുക്കള്‍ക്ക് കൈമാറിയതായാണ് വീട്ടമ്മയുടെ പരാതി. നടപടിക്രമം പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നഗ്നചിത്രം പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് കൈമാറി: വീട്ടമ്മയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി പിടിയില്‍
0
ഞായറാഴ്ച, ഒക്ടോബർ 20, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.