പീഡനത്തിനിരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി; നിയമവിരുദ്ധമായി അലസിപ്പിച്ച ഡോക്ടര്‍ പിടിയില്‍, സമാന കേസുകളിൽ നേരത്തേയും പ്രതി,

കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിച്ച സംഭവത്തില്‍ ഡോക്ടർ പിടിയില്‍.

ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫിനെയാണ് പൊലീസ് പിടികൂടിയത്. പീഡനത്തിനിരയായി ഗർഭിണിയായ കൊല്ലം സ്വദേശിനിയെയാണ് ഇയാള്‍ ചികിത്സിച്ചത്.

കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല്‍ നടത്തിവരികയാണ് ജോസ് ജോസഫ്. കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും രേഖകളില്‍ പെണ്‍കുട്ടിയുടെ പ്രായം കൂട്ടിക്കാണിച്ചുമാണ് ഇയാള്‍ നിയമവിരുദ്ധമായി ഗർഭം അലസിപ്പിച്ചത്. സമാന കേസുകളില്‍ ഇയാള്‍ നേരത്തെയും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യത്തിനിറങ്ങിയ സമയത്തായിരുന്നു വീണ്ടും കുറ്റം ചെയ്ത് ജോസ് ജോസഫ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാണ്.

ഇത്തരം കാര്യങ്ങള്‍ പൊലീസില്‍ അറിയിക്കേണ്ടത് ഡോക്ടർമാരുടെയും ആശുപത്രിയുടെയും ചുമതലയാണെന്നും പൊലീസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !