ഇടുക്കി: കാഴ്ചകളുടെ മലമുകളില്‍ കുറിഞ്ഞി വസന്തം കൂടി വിരുന്നെത്തി. ഉടുമ്പൻചോലക്ക് സമീപം ചതുരംഗപ്പാറ മലനിരകളിലാണ് കുറിഞ്ഞികള്‍ പൂത്തുതുടങ്ങിയിരിക്കുന്നത്
.കുറിഞ്ഞി പൂക്കള്‍ മാത്രമല്ല മനോഹരമായ കാഴ്ചകളുടെ മലമുകള്‍ കൂടിയാണ് ചതുരംഗപ്പാറ.ആയിരക്കണക്കിന് അടി ഉയരത്തില്‍ നില്ക്കുന്ന മലയുടെ ഒത്ത നെറുകയിലാണ് ഇപ്പോള്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടിരിക്കുന്നത്. ട്രക്കിങ്ങിനായി നടന്ന് മല കയറിയെത്തുന്ന സഞ്ചാരികള്‍ക്ക് പുത്തൻ അനുഭവമാണ് ഇപ്പോള്‍ പൂത്തുനില്ക്കുന്ന നീലക്കുറിഞ്ഞികള്‍.
പ്രകൃതി മനോഹാരിതയുടെ നടുവില്‍ വീണ്ടും കുറഞ്ഞി വസന്തം വിരുന്നെത്തിയത് വലിയ പ്രതീക്ഷയാണ് വിനോദ സഞ്ചാര മേഖലയ്ക്ക് പകർന്നു നല്‍കുന്നത്.
നീലക്കുറിഞ്ഞികള്‍ മാത്രമല്ല മഞ്ഞുമൂടുന്ന മലനിരകളും തമിഴ്നാടിന്റെ വിദൂര ദൃശ്യവും എല്ലാം ചതുരംഗപാറയില്‍ നിന്നുള്ള മനോഹര കാഴ്ചകളാണ്. ഏറ്റവും കൂടുതല്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടത് ഈ മലനിരകളിലായിരുന്നു.
അന്ന് രണ്ടു ലക്ഷത്തിലധികം ആളുകളാണ് ഈ മലകയറി കുറഞ്ഞി വസന്തം ആസ്വദിക്കാൻ എത്തിയത്. രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് ഈ മലനിരകള്‍ക്ക് എതിർ വശത്തുള്ള കള്ളിപ്പാറ മലനിരയിലും വ്യാപകമായി കുറിഞ്ഞി പൂത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.