കറാച്ചി: കുടുംബാംഗങ്ങളുടെ സോഷ്യല്‍മീഡിയ ഉപയോഗവും ആധുനിക രീതിയിലുള്ള ജീവിതവും ഇഷ്ടപ്പെടാതിരുന്ന ഗൃഹനാഥൻ അമ്മയേയും സഹോദരിമാരേയും കഴുത്തറുത്ത് കൊന്നു.
പാകിസ്താനില്‍ കറാച്ചിയിലാണ് സംഭവം. വീട്ടിലെ നാല് സ്ത്രീകളെയാണ് കുടുംബനാഥനായ ബിലാല്‍ അഹമ്മദ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.അമ്മ, സഹോദരി, അനന്തരവള്‍, സഹോദരന്റെ ഭാര്യ എന്നിവരുടെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്കി. കറാച്ചിയിലെ ഓള്‍ഡ് സോള്‍ജ്യർ ബാസാറിലുള്ള അപ്പാർട്ട്മെന്റില്‍ നിന്ന് നാല് മൃതദേങ്ങളും പൊലീസ് കണ്ടെടുത്തു.
കുടുംബാംങ്ങളുടെ ജീവിതശൈലി തന്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മതപരമായ വിശ്വാസങ്ങളിലൂടെ മാത്രം ജീവിക്കുന്ന ഭാര്യ ബന്ധം ഉപേക്ഷിച്ച് പോകാൻ കാരണം കുടുംബാംഗങ്ങളുടെ മോഡേണ്‍ ജീവിതമാണെന്നാണ് ബിലാലിന്റെ വാദം.
മരിച്ച നാല് സ്ത്രീകള്‍ക്കും സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടുകളുണ്ടായിരുന്നു. യുവതികള്‍ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത് ബിലാലിന് ഇഷ്ടപ്പെട്ടിരുന്നില്ല.
ആദ്യം സഹോദരിയെ മാത്രം കൊല്ലാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ശേഷിക്കുന്ന മൂന്ന് പേർ സംഭവത്തില്‍ ദൃക്സാക്ഷികളാകുമെന്നതിനാല്‍ അവരെയും കൊലപ്പെടുത്തുകയായിരുന്നു പ്രതി.
കഴിഞ്ഞ ശനിയാഴ്ചയാണ് ബിലാല്‍ അറസ്റ്റിലായത്. തിങ്കളാഴ്ച കോടതിക്ക് മുൻപില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.