ശ്രീനഗർ: ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമെന്ന പദവിയില്‍ തുടരുന്നത് താല്‍ക്കാലികമായി മാത്രമാണെന്ന് ഉന്നതതലങ്ങളില്‍ നിന്ന് ഉറപ്പുലഭിച്ചതായി മുഖ്യമന്ത്രി ഉമർ അബ്ദുല്ല.
ശ്രീനഗറില്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര ഭരണപ്രദേശമെന്ന പദവി ഏതെങ്കിലും ഭരണവിരുദ്ധ പ്രവർത്തനങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന ധാരണ ആർക്കും വേണ്ട. ഈയൊരു സംരക്ഷണം താല്‍ക്കാലികം മാത്രമാണെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്.
കശ്മീരിലെ ഹൈബ്രിഡ് ഭരണസംവിധാനത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചൂഷണംചെയ്യാൻ കഴിയുമെന്ന് ചിലർ കരുതുന്നുണ്ടാവാം.
ഡല്‍ഹിയില്‍ ചെന്ന് നടത്തിയ കൂടിക്കാഴ്ചകള്‍ വിജയകരമായിരുന്നു. ജമ്മു കശ്മീരിന്‍റെ സംസ്ഥാനപദവി പുന:സ്ഥാപിച്ചാല്‍ പിന്നെ ഭരണസംവിധാനത്തെ ചൂഷണം ചെയ്യാനുള്ള മാർഗങ്ങള്‍ ഇവിടെയുണ്ടാവില്ല. ഉദ്യോഗസ്ഥർ പെരുമാറുമ്പോള്‍ ഇക്കാര്യം മനസ്സില്‍ വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ പുതിയ മന്ത്രിസഭ സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 16ന് പ്രമേയം പാസ്സാക്കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം പ്രമേയത്തിന് ലെഫ്റ്റനന്‍റ് ഗവർണർ അനുമതി നല്‍കുകയും ചെയ്തു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ഒരു രോഗശാന്തി പ്രക്രിയയുടെ തുടക്കമാണെന്നാണ് പ്രമേയത്തില്‍ വിശേഷിപ്പിക്കുന്നത്.
ഭരണഘടനാപരമായ അവകാശങ്ങള്‍ വീണ്ടെടുക്കുകയും ജമ്മു കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുമെന്നും പ്രമേയം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.