ഇടുക്കി ;മൂലമറ്റം സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നവംബർ 28 ന് രാവിലെ 10 മുതൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തും.
സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം . 1 , 2 , 3 , 4 , 5 സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 , 701 , 501 രൂപ കാഷ് അവാർഡുകളും മെമൻറ്റോകളും സമ്മാനിക്കും . 6 മുതൽ 10 വരെ സ്ഥാനക്കാർക്ക് ട്രോഫികളും എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കും.വിഷയം നിർമിത ബുദ്ധി. ഒരു സ്കൂളിൽ നിന്നും 2 പേർക്ക് സംബന്ധിക്കാം.പങ്കെടുക്കാനാഗ്രഹിക്കുന്ന സ്കൂൾ അധികൃതർ നവംബർ 5 ന് മുമ്പായി 8921 974843 , 9544454617 എന്നീ നമ്പരുകളിലൊന്നിൽ രജിസ്റ്റർ ചെയ്യണമെന്ന് ജൂബിലിയാഘോഷ കമ്മിറ്റി ഭാരവാഹികളായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , പി ടി എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ എന്നിവർ അറിയിച്ചു...രജി : നവംബർ 4 വരെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.