കൊച്ചി: മലയാളത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷകര്‍ക്കിടയില്‍ വളരെ പ്രിയങ്കരനായ ഒരു നടനാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാര്‍.
ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ട ചുരുക്കം മലയാളികളില്‍ ഒരാളുകൂടിയാണ് ഗിന്നസ് പക്രു. മിമിക്രി സ്റ്റേജ് ഷോകളിലൂടെ ആയിരുന്നു അജയ് കുമാറിന്റെ സിനിമയിലേക്കുള്ള പ്രവേശനം.സിനിമയിലെതെന്നത് പോലെ തന്നെ വളരെ ഹിറ്റായിരുന്നു താരത്തിന്റെ സ്റ്റേജ് ഷോകള്‍ എല്ലാം. സ്റ്റേജ് ഷോകളിലും മറ്റ് മിമിക്രി പരിപാടികളിലും എല്ലാം അജയ്കുമാറിന്റെ സന്തതസഹചാരി ആയിരുന്നു നടന് ടിനി ടോം.
ഇരുവരും തമ്മില്‍ വലിയ ആത്മബന്ധമാണുള്ളത്. ഇരുവരും ഒരുമിച്ചുള്ള സ്റ്റേറ്റ് ഷോകള്‍ക്ക് പ്രേക്ഷകരും ഏറെയായിരുന്നു. ഇപ്പോള്‍ ഇതാ ടിനി ടോമിനെ കുറിച്ചുള്ള വളരെ രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടന് അജയ് കുമാര്‍.
അമേരിക്കന്‍ ഷോ കഴിഞ്ഞിട്ട് ഞങ്ങള്‍ തിരിച്ചു വരുന്ന സമയത്ത് ഞങ്ങളുടെ ഒരു ഫ്രണ്ട് ഒരു ഗിഫ്റ്റ് തന്നു. അമ്മച്ചിക്ക് കൊടുക്കാന്‍ വേണ്ടിട്ട്. അപ്പോള്‍ ടിനി പറഞ്ഞു, ഇങ്ങോട്ട് വച്ചേക്കെന്ന്.. എന്നിട്ട് ടിനി അത് എടുത്ത് ഹാന്‍ഡ് ബാഗില്‍ ഇട്ടു.
ഇട്ടിട്ട് കയറി സ്കാന്‍ ചെയ്തു. അപ്പോള്‍ ബീപ്് സൗണ്ട് കേട്ടു. അപ്പോള്‍ ഞങ്ങള്‍ അഞ്ച് പേരെയും പിടിച്ചു മാറ്റി നിര്‍ത്തി. തുറന്നപ്പോള്‍ എന്റെ വലിപ്പത്തില്‍ രണ്ട് കത്തി. അപ്പോള്‍ ടിനിയോട് അവര്‍ ചോദിച്ചു, നിങ്ങള്‍ ടെററിസ്റ്റ് ആണോ എന്ന്. അപ്പോള്‍ ടിനി പറഞ്ഞു, അതെ എന്ന്.’
കാരണം അവന് കേട്ടത് ടൂറിസ്റ്റ് എന്നാണ്. അപ്പോള്‍ സംഗതി മൊത്തത്തില്‍ കുഴഞ്ഞു. അപ്പോള്‍ ഇവനോട് അവര്‍ ചോദിച്ചു, ആരാണ് ഈ ടീമിന്റെ ലീഡര്‍ എന്ന്. അപ്പോഴാണ് ഇവന് ഐഡിയ തോന്നിയത്, നോക്കിയപ്പോള്‍ ഞാന്‍ ഇങ്ങനെ ഒളിച്ചു നില്‍ക്കുകയായിരുന്നു..
എന്റെ ഒരു എന്‍ട്രി ആയിരുന്നു പിന്നെ. ആ സമയത്ത്, അപ്പോഴാണ് ഇവര്‍ കാണുന്നത്, ഇത്രയും വലിപ്പമുള്ള ഒരു ടെററിസ്റ്റ് ലീഡറിനെ. ഫുള്‍ സംഭവങ്ങള്‍ അതോടെ താന്നു. അല്ലെങ്കില്‍ ഇവന് ജയിലില്‍ കിടക്കേണ്ട ആളായിരുന്നു. ടിനി ടോം എന്ന് പറഞ്ഞ ഒരു നടന് ഉണ്ടാവില്ല. ജയിലില്‍ ആയിരുന്നേനേം.’
‘ഞങ്ങള്‍ കൂട്ടിമുട്ടിയിട്ട് ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി. ഇത്രയും വര്‍ഷമായിട്ടും എല്ലാത്തിലും ഇവന് പറയുന്നത്, ഞാന്‍ ഇവനെ തോല്‍പ്പിച്ചു.. തോല്‍പ്പിച്ചു എന്നാണ്. പക്ഷെ അതിന്റെ ഇടയില്‍ ഒരുപാട് മത്സരങ്ങളില്‍ അവന് വിജയിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഒന്നിച്ച് ഇപ്പോള്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ വേണ്ടി മത്സരിക്കുന്നു അത്രതന്നെ. വൈറ്റിപ്പിഴപ്പിന് വേണ്ടിയിട്ട്. 20 വര്‍ഷത്തിന് മേലെ ആയിട്ട് എനിക്ക് ടിനിടോമിനെ അറിയാം. എന്നെ കൊണ്ടുനടന്ന് കാശുണ്ടാക്കുകയാണ് ഇവന്.
ഓരോ കലാകാരന്മാരുടെയും കൈയ്യില്‍ ഓരോ സംഗതികള്‍ കാണും. ഇപ്പോള്‍ മാജിക്കാരന്‍ ആണെന്നുണ്ടെങ്കില്‍ അയാളുടെ കൈയ്യിലിരിക്കുന്ന കമ്പ്, കഥകളി ആണെങ്കില്‍ അതുപോലെതന്നെ ഐറ്റംസ് ചെണ്ട അതുപോലെ. ഇവന്റെ കൈയ്യിലുള്ള ഒരു ഉപകരണമാണ് ഞാന്‍.’
‘സലിംകുമാര്‍ ഞങ്ങളെ പറഞ്ഞിരുന്നത് പാമ്പും വേലായുധനും എന്നാണ്. ടിനി വേലായുധനും ഞാന്‍ പാമ്പും. എന്നിട്ട് പറ്റിക്കും. ആള്ക്കാര് എല്ലാവരും കൂടും. കൂടി കഴിയുമ്പോഴേക്കും എടുക്കട്ടെ എന്ന് ചോദിക്കും. അന്നേരം എല്ലാവരും വളരെ സര്‍പ്രൈസ് ആയിട്ട് ഇരിക്കും. ഒന്നുങ്കില്‍ എന്നെ ഒരു ബാഗില്‍ അല്ലെങ്കില്‍ എവിടെയെങ്കിലും നിന്നും പുറകില്‍ നിന്നു പൊക്കി മുന്നില്‍ വെക്കും.
എനിക്ക് തോന്നുന്നു എന്നെ ഏറ്റവും കൂടുതല്‍ എടുത്തു കൊണ്ട് നടന്നിട്ടുള്ളത് ഇവനാണ്. ഞാന്‍ അഹങ്കാരം കൊണ്ട് പറയുന്നതൊന്നുമല്ല, എന്നെ എടുത്തു കൊണ്ട് നടന്നവരൊക്കെ രക്ഷപ്പെട്ടിട്ടുണ്ട്.’ ഗിന്നസ് പക്രു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.