അവളുടെ കൊച്ചു സ്വപ്നം സഫലമാകുന്നു: നവകേരള സദസിലടക്കം പരാതി നല്‍കിയ 4 വയസുകാരി അൻവിതക്ക് ആശ്വസിക്കാം, തീരുമാനമായി,

മാന്നാർ: നാട്ടില്‍ കൊച്ചു കുട്ടികള്‍ക്കടക്കം കളിക്കാനും ഉല്ലസിക്കാനും പാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി നവകേരള സദസില്‍ മുഖ്യമന്ത്രിക്കും പിന്നീട് അദാലത്തിലും അപേക്ഷ നല്‍കി കാത്തിരുന്ന നാലു വയസുകാരി അൻവിതക്ക് ആശ്വാസമേകി മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്.

മാന്നാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡില്‍ സായി സേവാ ട്രസ്റ്റ് പണികഴിപ്പിച്ച്‌ പഞ്ചായത്തിന് കൈമാറിയിട്ടുള്ള 178 -ാം നമ്പർ അങ്കണവാടിക്ക് സമീപം കുട്ടികള്‍ക്കുള്ള ചെറിയ കളിസ്ഥലത്തിനു ആവശ്യമായ സ്ഥലം ലഭ്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ് അയച്ച കത്ത് കഴിഞ്ഞ ദിവസം അന്‍വിതയെ തേടിയെത്തി. 

മേല്‍സ്ഥലത്ത് കളിസ്ഥലം നിർമിച്ച്‌ നല്‍കാമെന്ന് സായി സേവാ ട്രസ്റ്റ് വാക്കാല്‍ അറിയിച്ചിട്ടുണ്ടെന്നും ആയതിനാല്‍ അവർക്ക് നിർമാണ അനുമതി നല്‍കുകയോ അല്ലാത്തപക്ഷം വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടർ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.

 നവകേരള സദസില്‍ നല്‍കിയ അപേക്ഷയിന്മേല്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നറിയിച്ച്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കത്തയച്ചിരുന്നു. 

മാസങ്ങളായിട്ടും നടപടികള്‍ ഇല്ലാതായതിനെ തുടർന്ന് ആഗസ്റ്റ് 22 ന് ആലപ്പുഴയില്‍ നടന്ന തദ്ദേശ അദാലത്തില്‍ പരാതി നല്‍കിയതോടെയാണ്‌ പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടിയെത്തിയത്.

മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡില്‍ കുട്ടേമ്പേരൂർ കൈമാട്ടില്‍ വീട്ടില്‍ വിനീതിന്റെയും ആതിരയുടെയും മകളായ അൻവിത മാവേലിക്കര ബാംബിനോ കിഡ്സ്‌ വേള്‍ഡ് സ്കൂളില്‍ ഇപ്പോള്‍ എല്‍ കെ ജി വിദ്യാർത്ഥിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !