വ്യത്യസ്തമായ രോഷപ്രകടനം: ഭര്‍ത്താവിന്റെ വഴി വിട്ട് ബന്ധങ്ങള്‍ അറിയുന്നത് മരണശേഷം: ചിതാഭസ്മം തിന്ന് ദേഷ്യമടക്കി ഭാര്യ

ടൊറന്റോ: ഭർത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ച്‌ അയാളുടെ മരണം കഴിഞ്ഞ് വർഷങ്ങള്‍ക്ക് ശേഷം അറിയേണ്ടി വരുമ്പോള്‍ എങ്ങനെയാവും പ്രതികരിക്കുക.

അത്തരമൊരു വിചിത്ര അനുഭവത്തേക്കുറിച്ചാണ് കനേഡിയൻ എഴുത്തുകാരി ജസീക്കാ വെയ്റ്റ് ആത്മകഥയില്‍ വിശദമാക്കിയത്. ജസീക്കയുടെ ആത്മകഥയായ എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാർഡ്സ് എന്ന ആത്മകഥയില്‍ ഭർത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞപ്പോഴുള്ള വിഷമം മറി കടക്കാൻ ചിതാഭസ്മം വളർത്തുനായ കാഷ്ഠത്തിനൊപ്പം കുഴിച്ചിട്ടു. 

അതിന് ശേഷവും ക്രൂരമായി വഞ്ചിക്കപ്പെട്ടതിന്റെ വേദന മാറാതെ വന്നതോടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം കഴിച്ചതായാണ് എഴുത്തുകാരി വിശദമാക്കുന്നത്. 

2015ല്‍ ജോലി സംബന്ധമായ യാത്രയ്ക്കിടയിലാണ് ജെസീക്കയുടെ ഭർത്താവ് സീൻ മരിക്കുന്നത്. വർഷങ്ങള്‍ക്ക് ശേഷം ഭർത്താവിന്റെ ഐ പാഡ് നോക്കുമ്പോഴാണ് വഴിവിട്ട ബന്ധങ്ങളുടെ ചിത്രങ്ങള്‍ അടക്കമുള്ള വിവരം

 ജസീക്കയ്ക്ക് ലഭിക്കുന്നത്. മറ്റൊരു ആവശ്യത്തിനായി ഭർത്താവിന്റെ ബ്രൌസിംഗ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഭർത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ചുള്ള സൂചനകള്‍ ജെസീക്കയ്ക്ക് ലഭിക്കുന്നത്. ഭർത്താവിന്റെ രഹസ്യ ജീവിതം എഴുത്തുകാരിക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു സൃഷ്ടിച്ചത്.

മാസങ്ങളോളം സൂചനകളേ പിന്തുടർന്നുള്ള അന്വേഷണത്തില്‍ ജോലി സംബന്ധമായ യാത്രകള്‍ എന്ന പേരില്‍ അടക്കം നടന്ന വഞ്ചനയുടെ മറ്റ് വിവരങ്ങള്‍ക്ക് ഇവർക്ക് ലഭിക്കുകയായിരുന്നു. അമിതമായ ദേഷ്യം തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാനോ ചോദിക്കേണ്ടതോ ആയ ആള്‍ ഇല്ലാത്ത അവസ്ഥയിലാണ് ഭർത്താവിന്റെ ചിതാ ഭസ്മം എഴുത്തുകാരി ശ്രദ്ധിക്കുന്നത്. 

ചിതാഭസ്മം തന്റെ വളർത്തുനായയുടെ വിസർജ്യത്തിനൊപ്പം കുഴിച്ചിട്ട് തിരികെ എത്തിയിട്ടും മനസിന് ശാന്തത കൈവരാതെ വന്നതോടെയാണ് ചിതാഭസ്മം കുറച്ച്‌ കുറച്ചായി കഴിച്ചതെന്ന് ഇവർ ആത്മകഥയില്‍ വിശദമാക്കുന്നത്. 

ബേക്കിംഗ് പൌഡറിന് സമാനമായ രുചിയായിരുന്നു ചിതാഭസ്മത്തിന് അനുഭവപ്പെട്ടതെന്നും ഉപ്പിനേക്കാള്‍ തരി നിറഞ്ഞതായിരുന്നു ചിതാഭസ്മമെന്നുമാണ് ഇത് കഴിച്ച അനുഭവത്തേക്കുറിച്ച്‌ എഴുത്തുകാരി വിശദമാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !