പാലാ :അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ 2024 വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഈ വരുന്ന ഒക്ടോബർ 6 മുതൽ 13 വരെ നടത്തപ്പെടുന്നു.
ഗുരുവായൂർ മുൻ മേൽശാന്തിയും പ്രശസ്ത ഭാഗവത ആചാര്യനുമായ ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ആണ് യജ്ഞാചര്യൻ.യജ്ഞത്തിൻ്റെ ആദ്യ ദിനമായ ഒക്ടോബർ 6 ന് വൈകിട്ട് ദീപപ്രോജ്ജ്വലനവും പ്രഭാഷണവും നടത്തി വേദിയെ ധന്യമാക്കുവാൻ ബ്രഹ്മശ്രീ ശ്രീ തോട്ടം ശിവകരൻ നമ്പൂതിരി എത്തിച്ചേരുന്നു.
ശ്രീകൃഷ്ണ കഥകളാൽ സപ്താഹ വേദി ഒരു ഗോകുലമാകുന്ന ഈ പുണ്യ വേളയിലേക്ക് എല്ലാ ഭക്തജനങ്ങളും സഹർഷം സ്വാഗതം ചെയ്യുന്നു..
വഴിപാടുകൾ നടത്തുന്നതിന് കൗണ്ടറുമായി ബന്ധപ്പെടുക.
9400542424
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.