അനധികൃത മദ്യവിൽപ്പന യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: വയനാട്ടിൽ ഗാന്ധി ജയന്തിദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുളം മൂടക്കൊല്ലി മാവത്ത് നിധിൻ(34) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില് പോലീസ് എത്തി കടയില് പരിശോധന നടത്തുകയായിരുന്നു. 

അഞ്ഞൂറ് മില്ലിയുടെ ഒമ്പത് ബോട്ടിൽ ഇന്ത്യൻ വിദേശ മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പൊലീസ് ഇൻസ്പെക്ടർ എ.യു. ജയപ്രകാശ്, എസ്ഐ അനീഷ് ടി, എസ്‌സിപിഒ മാരായ ജയേഷ്, ബിൽ രാജ്, രാമു, അജികുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !