ഈരാറ്റുപേട്ട: കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് കൊച്ചേപറമ്പിൽ വീട്ടിൽ അബ്ദുള്ള കെ.പി.(40)യാണ് പിടിയിലായത്. ജൂലൈ ഒന്നാം തീയതി അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിൻ്റെ സിഡിഎമ്മിൽ നിന്ന് ലഭിച്ച കള്ളനോട്ടുകൾ തുടർന്ന് ഈരാറ്റുപേട്ട പോലീസ് പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷ ഷാജി, എന്നിവരെ വിശദമായി പിടികൂടി.
ജലീലിൻ്റെ വീട് പരിശോധിച്ചതിൽ നിന്നും കള്ളനോട്ടുകൾ നിർമ്മിച്ചതിൽ നിന്നും ഉപയോഗിക്കുന്ന പേപ്പറുകൾ, പണം എണ്ണയിൽ ഉപയോഗിക്കുന്ന അക്കൌണ്ടിംഗ് മെഷീനും, ലോഹ നിർമ്മിത വിഗ്രഹവും, കൂടാതെ സ്വർണ്ണ നിറത്തിലുള്ള ലോഹ കട്ടകളും, നിരവധി ലോഹനിർമ്മിത കോവുകളും, ലോഹറാഡുകളും പോലീസ് കണ്ടെടുത്തു.
പോലീസിൻ്റെ അന്വേഷണത്തിൽ അൽഷാമും സുഹൃത്തുക്കളും അബ്ദുള്ളയും ചേർന്നാണ് കള്ളനോട്ട് അഷറഫിൽ നിന്ന് വാങ്ങിയതെന്ന് കണ്ടെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ ഉമറുൾ ഫാറൂഖിൻ്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.