പാലാ: കേരളാ കോൺഗ്രസ് രൂപീകൃതമായതിൻ്റെ 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 9 ന് പാലാ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്ത് കേന്ദ്രങ്ങളിലും പാർട്ടി പതാകകൾ ഉയർത്തും.ആദ്യകാല പ്രവർത്തകരെ ആദരിക്കും.
പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9.30ന് കുരിശുപള്ളി ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് പതാക ഉയർത്തും. ബിജു പാലുപവൻ അദ്ധ്യക്ഷത വഹിക്കും.നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ പ്രസംഗിക്കും.മുത്തോലി: മുത്തോലിക്കടവിൽ ഒക്. 9 (ബുധൻ) രാവിലെ 8.45ന് നിയോജകമണ്ഡലം പ്രസിഡന്റ് റ്റോബിൻ കെ അലക്സ്, മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ചേന്നാട്ട് തുടങ്ങിയവർ പതാക ഉയർത്തി സന്ദേശം നൽകും.കരൂർ: കേരള കോൺഗ്രസ് (എം)അറുപതാം ജന്മദിനത്തോടനുബന്ധിച്ച് ഒക്. രാവിലെ 8 ന് കരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടക്കച്ചിറ പാറമട ജംഗ്ഷനിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ് പതാക ഉയർത്തും മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ട് അധ്യക്ഷത വഹിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.