പത്തനംതിട്ട: സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ വരുന്നത് പതിവ് കാഴ്ഴ്ച്ചയാണ്. പ്രത്യേകിച്ചും അറിയപ്പെടുന്ന താരങ്ങളെ കുറിച്ചാണ് എങ്കിൽ പറയുകയും വേണ്ട. മിക്കപ്പോഴും താരങ്ങളുടെ ചിത്രങ്ങളും ചേർത്തുവച്ച് ഫേക്ക് ന്യൂസ് സൈബർ ഇടങ്ങളിൽ സ്ഥാനം പിടിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഫേക്ക് വാർത്താ കോളങ്ങളിൽ ഇടം പിടിച്ചത് മറ്റാരും ആയിരുന്നില്ല സീരിയൽ താരം അശ്വതി രാഹുൽ ആയിരുന്നു.
എന്നും സമ്മതം സീരിയൽ ഫെയിം ആണ് അശ്വതി. ഈ അടുത്താണ് താരത്തിന്റെ വിവാഹവും നടന്നത്. അശ്വതിയുടെ ഓൺ സ്‌ക്രീൻ നായകൻ രാഹുൽ ആണ് താരത്തെ സ്വന്തം ആക്കിയതും. താരത്തിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു പ്രചാരണം നടന്നത്. മദ്യലഹരിയിൽ സീരിയൽ നടി രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് എന്നാൽ വാർത്ത വന്നത് അശ്വതിയുടെ ചിത്രം വച്ചായിരുന്നു.
രജിത സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയും പ്രത്യക്ഷപ്പെടുന്ന ആളാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവം.പ്രചരിച്ച വാർത്ത പത്തനംതിട്ട എംസി റോഡിൽ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം സംഭവച്ചരുന്നു. പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഈ വാർത്തയിൽ ആണ് അശ്വതിയുടെ ചിത്രം വച്ചുകൊണ്ടുള്ള വാർത്ത പ്രചരിച്ചത്. അപകീർത്തിപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി അശ്വതി രാഹുൽ എത്തിയിരുന്നു .
വാർത്ത പൊടുന്നനെ വൈറൽ ആയതോടെ വിശദീകരണം നൽകി കൊണ്ട് അശ്വതിയും രാഹുലും രംഗത്ത് വന്നു. തനിക്ക് ഡ്രൈവിങ് പോലും അറിയില്ലെന്നും അശ്വതി പറഞ്ഞതോടെയാണ് കാര്യങ്ങളുടെ നിജാസ്ഥിതി സോഷ്യൽ മീഡിയയ്ക്ക്ക് മനസ്സിലായതും. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്നും അശ്വതിയും രാഹുലും പറഞ്ഞു.
എത്രത്തോളം മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി എന്ന് അറിയാമോ. വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് നമ്മളെ മാത്രമാണോ വീട്ടിൽ ഇരിക്കുന്ന മാതാപിതാക്കന്മാരെ കൂടെ വേദനിപ്പിക്കുന്ന കാര്യമല്ലേ എന്നും അശ്വതിയും രാഹുലും പ്രതികരിച്ചു. ഇരുവരും സംഭവ ദിവസം തന്നെ വീഡിയോയുമായി എത്തിയിരുന്നു.
എന്നും സമ്മതം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികളാണ് രാഹുലും അശ്വതിയും. പരമ്പരയിലെ നായികാ നായകന്മാരായി എത്തിയ താരങ്ങൾ ജീവിതത്തിലും ഒന്നായവർ ആണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അടുത്തിടെ ആണ് ഇരുവരും വിവാഹിതരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.