അന്ധമായ രാഷ്ട്രീയ ഇടപെടൽ;" ഇക്കോ ഷോപ്പ് "പൂട്ടി;പ്രതിഷേധിച്ച് ബിജെപി

മൂന്നിലവ്: മൂന്നിലവ് കൃഷിഭവൻ്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് കെട്ടിടത്തിൽ നടത്തിയിരുന്ന സ്ഥാപനത്തിനാണ് "രാഷ്ട്രീയ ഇടപെടൽ " മൂലം പൂട്ട് വീണിരിക്കുന്നത്.ഇന്നാട്ടിലെ കാർഷികോല്പനങ്ങൾ ന്യായമായ വിലയിൽ സംഭരിച്ച് വിപണനം നടത്തി കർഷകർക്ക് കൈത്താങ്ങായിരുന്ന സ്ഥാപനത്തിൻ്റെ പ്രവർത്തനമാണ് 6 മാസമായി നിലച്ചിരിക്കുന്നത്.

ഇക്കോ ഷോപ്പ് നടത്തിപ്പിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നവർ ബാങ്ക് ഭരണസമിതിയിൽ ഉള്ളപ്പോഴായിരുന്നു ഐക്യകണ്ഠേന ബാങ്ക് കെട്ടിടത്തിൽ വാടക രഹിതമായി മുറി അനുവദിച്ചത്. ബാങ്കിൻ്റെ ഭരണം മാറിയതോട് കൂടി, ഷോപ്പ് നടത്തിപ്പിൽ അഴിമതിയുണ്ടെന്ന് ആരോപിക്കുകയും, വാടക ആവശ്യപ്പെട്ട് ഇക്കോ ഷോപ്പിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തു.
വാടകയില്ലാതെ മുറി അനുവദിച്ചിട്ടും സഹകരണ ബാങ്കിൽ ഇക്കോ ഷോപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തുന്നില്ല എന്ന വാദമുയർത്തി ബോർഡ് മെമ്പർമാരെ തെറ്റിദ്ധരിപ്പിച്ചാണ് വാടക ഈടാക്കുവാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് അറിയാൻ കഴിയുന്നത്. ഈ ആരോപണത്തിന് ചുക്കാൻ പിടിച്ചവർ ഇക്കോ ഷോപ്പിൻ്റെ കമ്മറ്റിയിൽ ഉണ്ടായിരുന്നിട്ടും അന്ന് എന്തുകൊണ്ടാണ് ഇടപെടൽ നടത്താത്തത് എന്നതാണ് ബിജെപി ഉയർത്തുന്ന ചോദ്യം.

കർഷകർക്ക് ഗുണപ്രദമായ രീതിയിൽ എത്രയും വേഗം ഇക്കോ ഷോപ്പിൻ്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് മണ്ഡലം ജന:സെക്രട്ടറി ശ്രീ : സതീഷ് തലപ്പുലം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ദിലിപ് മൂന്നിലവ്, ജന: സെക്രട്ടറി പോൾ ജോസഫ്,മണ്ഡലം, ST മോർച്ച സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി : കമലമ്മ രാഘവൻ, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കെകെ സജീവ്, 

ജോസ്  ഇളംതുരുത്തിയിൽ,ജോസ് മുത്തനാട്ട്, അപ്പച്ചൻ കുരിശിങ്കൽ പറമ്പിൽ, ജോസ് ചേരിമലയിൽ, സണ്ണി പുളിക്കൽ, രാജീവൻ MP ,സാൻ്റോ പന്തലാനിക്കൽ, അഭിഷേക് ബാബു, ഷാജി പൂവത്തുങ്കൽ ടോമി തയ്യിൽ, സണ്ണി ചിറയത്ത്, അപ്പച്ചൻ പുന്നിലം, ടോമി ആഴാത്ത്, ഷിൻ്റോ സെബാസ്റ്റ്യൻ,ഡെന്നി രാജു വെള്ളാമേൽ, സുഭാഷ് കുറുപ്പ്,ദേവസ്യാച്ചൻ ഇളംപ്ലാശ്ശേരിൽ കുര്യാച്ചൻ പായിപ്പാട്ട്, ദാനിയൽ,രാജു KR, ഷിനോജ് NG, സന്തോഷ് നെല്ലിക്കശ്ശേരിൽ, സിബി കുത്താട്ടുപാറ, ബിബിൻ മങ്കൊമ്പ്, വില്യംസ് , മണി, കുഞ്ഞുമോൻ, സിജു തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !