തിരുവല്ല:ആത്മീയ ശുശ്രൂഷകളോടൊപ്പം സാമൂഹ്യ സേവന രംഗത്തെ ഇടപെടലുകളിലൂടെയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ സ്വീകരിച്ച സുധീരമായ നിലപാടുകളിലൂടെയും ഏറെ ശ്രദ്ധേയനായിരന്ന മാർത്തോമ്മാ സഭയിലെ പ്രമുഖ വൈദീകരിലൊരാളായിരുന്ന റവ:റ്റി പി കോശി തച്ചക്കാലിലിന്റെ സ്മരണാർത്ഥം തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം നടത്തിവരുന്ന റവ:റ്റി പി കോശി മെമ്മോറിയൽ ക്വിസ് മത്സരം 2024 നവംബർ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 മുതൽ തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
മാർത്തോമ്മാ സഭാംഗങ്ങൾക്കായി നടത്തപ്പെടുന്ന 10മത് ക്വിസ് മത്സരത്തിൽ 50 ശതമാനം ചോദ്യങ്ങൾ ബൈബിളിലെ 1രാജാക്കൻമാർ,1പത്രോസ്,2 പത്രോസ് എന്നീ ഭാഗങ്ങളിൽ നിന്നും 25 ശതമാനം ചോദ്യങ്ങൾ സഭാ ചരിത്രത്തിൽ നിന്നും 25 ശതമാനം ചോദ്യങ്ങൾ പൊതുവിഞ്ജാനത്തിൽ നിന്നും ആയിരിക്കും,ഒരു ടീമിൽ പരാമാവധി മൂന്ന് അംഗങ്ങൾക്ക് പങ്കെടുക്കാം.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 2024 നവംബർ പത്താം തീയ്യതി വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി രജിസ്ട്രേഷൻ ഫീസായ മുന്നൂറ് രൂപ നല്കി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും വിജിയികൾക്ക് റവ:റ്റി പി കോശി മെമ്മോറിയൽ എവറോളിംഗ് ട്രോഫികളും കാഷ് അവാർഡുകളും നല്കുന്നതാണ് എന്നും-തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ സജു ശാമുവേൽ സി (9447492826) സെക്രട്ടറി എമിൽ തോമസ് വർഗ്ഗീസ് (9848603627) ക്വിസ് മത്സര കൺവീനറന്മാരായ സെബിൻ പി ഫിലിപ്പ്(8590040882) ആകാശ് കോശി(6238071829) എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.