വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്പോർട്സ് മീറ്റ് 2024

കോട്ടയം /ഇലഞ്ഞി :- കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന പ്രഭയോടെ തിളങ്ങി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. വിസാറ്റ് എൻജിനീയറിങ് കോളേജും ആർട്സ് ആന്റ് സയൻസ് കോളേജും ഇതിൻറെ ഭാഗമാണ് '

പ്രമുഖ വ്യവസായിയും വിദ്യാഭ്യാസവിചഷണനുമായ ശ്രീരാജു കുര്യൻ എന്ന വ്യക്തിയുടെ വിദ്യാഭ്യാസരംഗത്തോടുള്ള പ്രതിപത്തിയാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ . കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വികസനത്തിനും വിദ്യാർത്ഥികൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്.

നാസയുടെ ഇൻറർനാഷണൽ സ്‌പേസ് ആപ് ചലഞ്ച് പ്ളേസ് മെൻറ് ഡ്രൈവുകൾ, ഇൻറർനാഷണൽ കോൺഫ്രൻസുകൾ, എൻ സി സി മെഗാ ക്യാമ്പുകൾ തുടങ്ങിയ നിരവധി പരിപാടികളാണ് ഈ വർഷം സംഘടിപ്പിച്ചത്.

പഠനത്തോടൊപ്പം തന്നെ കലാ-കായിക പ്രവർത്തനങ്ങൾക്കും വിസാറ്റ് പ്രാധാന്യം  നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ കായിക വികസനത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന കായിക പരിശീലനങ്ങൾ അനവധിയാണ്  കോളേജുകളുടെ ഈ വർഷത്തെ സ്പോർട്സ് മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് 2024 നവംബർ 30 ആം തീയതി പാലാ എം എൽ എ  ശ്രീ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്യും..

ഹരിയാനയിൽ നടന്ന ദേശീയ തല ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ വിസാറ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ശ്രീഹരി, 2023  24 വർഷത്തെ KTU ഇൻറർ കോളേജിയേറ്റ് അത്ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയ്ക്ക്  വെങ്കലമെ ടൽ നേടിയ ആകാശ് പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിക്കും കോളേജിലെ മുതിർന്ന വിദ്യാർത്ഥിനിയായ 74 കാരി തങ്കമ്മ ചേടത്തി സ്പോർട്സ് ഇനങ്ങളിൽ പങ്കെടുക്കും.

വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിക്കുന്ന കായിക മത്സരങ്ങൾ വൈകുന്നേരം 4 മണിക്ക് സമാപിക്കും. പ്രസ് മീറ്റിൽ വിസാറ്റ് ഡയറക്ടർ ഡോക്ടർ ദിലീപ് കെ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ, ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജു മാവുങ്കൽ, പി ആർ ഓ ഷാജി ആറ്റുപുറം, സ്പോർട്സ് സെക്രട്ടറിമാരായ ആൽബി ബിനോയ്,  ടിം സ ൺ സുബി വർഗീസ് എന്നിവർ പ്രസ് മീറ്റിൽ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !