കോട്ടയം : മുനമ്പം ഉള്‍പ്പെടെ പലയിടത്തും നിയമാനുസൃത സ്വത്ത് വഖഫ് ബോര്‍ഡുകള്‍ കൈവശപ്പെടുത്തുന്ന പ്രാകൃതനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും ക്രൈസ്തവ ജന സമൂഹത്തിന്റെ കണ്ണീര് കാണാതെ നട്ടെല്ല് പണയം വച്ച് രാഷ്ട്രീയ അടിമകളായി കേരള കോണ്‍ഗ്രസുകള്‍ മാറിയിരിക്കുകയാണെന്ന് എന്‍. ഹരി ആരോപിച്ചു.
ക്രൈസ്തവ വിഭാഗങ്ങളെയും കര്‍ഷകരെയും എന്നും ചേര്‍ത്തുപിടിക്കുന്നവർ എന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഈ കരിനിയമത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ അന്ധമായി എതിര്‍ക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കണമെന്ന പ്രമേയത്തെ നിയമസഭയില്‍ ഒറ്റക്കെട്ടായി എല്‍ഡിഎഫിനും യുഡിഎഫ് നും ഒപ്പം അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. സ്വന്തം നാടിന്റെ കണ്ണീരിനു നേരെ കണ്ണടയ്ക്കുന്ന തീര്‍ത്തും രാഷ്ട്രീയ പ്രേരിതമായിരുന്നു ആ നീക്കം. കേരള കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയ പൊള്ളത്തരത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇത്.
കേരള കോണ്‍ഗ്രസിന്റെ ഈറ്റിലമായ പാലാ തട്ടകമായ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും സ്വന്തം നാട്ടിലെ ജനവിഭാഗത്തോട് എങ്കിലും നീതിപുലര്‍ത്തണമായിരുന്നു.ഗവ. ചീഫ് വിപ്പ് എന്‍ ജയരാജും കേരള കോണ്‍ഗ്രസ് എംഎല്‍എമാരും തങ്ങളെ വിശ്വസിച്ച ജനവിഭാഗത്തെ ചതിക്കുകയും വഞ്ചിക്കുകയും ആയിരുന്നു. കാലം പൊറുക്കാത്ത കുറ്റമാണ് കേരള കോണ്‍ഗ്രസ് ചെയ്തത്.സ്വന്തം ഭൂമിയിലെ അവകാശത്തിനായി വഖഫ് ബോര്‍ഡിന്റെ ദയാ ദാക്ഷിണ്യത്തിനു കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്.
നരസിംഹ റാവു ഗവണ്മെന്റ് പാസാക്കിയ ഈ കൊള്ള നിയമം ഇതര സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ വഖഫ് ബോര്‍ഡുകള്‍ക്ക് നല്കിയ ഭരണഘടനാ വിരുദ്ധമായ അമിതഅധികാരം വെട്ടിച്ചുരുക്കാന്‍ ആണ് മോദി സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വരുന്നത്.അതിനെയാണ് കേരള കോണ്‍ഗ്രസ് കണ്ണടച്ച് എതിര്‍ത്തത്.
കൊച്ചിയിലെ മുനമ്പത്ത് 600 കുടുംബങ്ങളുടെ ഭൂമി വഖഫിന് സ്വന്തമാണെന്ന് അവകാശപ്പെട്ട കഴിഞ്ഞു.തങ്ങള്‍ ആഗ്രഹിക്കുന്ന ഏതു സ്വത്തും ഇതേ രീതിയില്‍ കൈവശപ്പെടുത്താന്‍ ഉള്ള അധികാരമാണ് വഖഫിന് കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
കത്തോലിക്കാ സഭ മതമേലധ്യക്ഷന്മാരുടെ സമിതിയായ കെസിബിസി നിയമത്തിലെ അന്യായമായ വകുപ്പുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലോകസഭയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിഷയം ഉയര്‍ത്തി കേരളത്തിലെ ഇരുമുന്നണികള്‍ക്കും എതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പൊതുവേ ഉയരുന്നത്. എന്നിട്ടും ജോസ് കെ മാണിയും കൂട്ടരും നിലപാട് തിരുത്തുന്നില്ല. യുഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഇക്കാര്യത്തില്‍ ജോസ് കെ മാണിക്ക് കൈയ്യടിക്കുകയാണ് ചെയ്യുന്നത്.
മുനമ്പത്ത് ചെന്ന് പ്രദേശവാസികളുടെ പ്രതിഷേധത്തില്‍ പങ്കുചേരുകയും തലസ്ഥാനത്ത് എത്തുമ്പോള്‍ അതു മറക്കുകയും ചെയ്യുകയാണ് ഇരുമുന്നണികളും. ഈ പ്രശ്നത്തില്‍ പ്രായോഗികമായ ഏക പരിഹാരം മുന്നോട്ടുകൊണ്ടുവന്നത് നരേന്ദ്രമോദി സര്‍ക്കാര്‍ മാത്രമാണ്. അതിനെ തുരങ്കം വയ്ക്കുന്ന കേരള കോണ്‍ഗ്രസുകള്‍ക്ക് ഇടുക്കിയിലും പാലായിലുമുള്ള പരമ്പരാഗത ജനവിഭാഗത്തിന്റെ പോലും കിടപ്പാടം നഷ്ടപ്പെടുത്താവുന്ന നെറികെട്ട നിയമത്തിനെതിരെ ഇനിയെങ്കിലും പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം.
കേരള കോണ്‍ഗ്രസിന്റെ പ്രസക്തിയും നിലപാടും അപഹാസ്യമായിരിക്കുന്നു. കെ.എം മാണിശേഷം കേരള കോണ്‍ഗ്രസിന്റെ പ്രതാപവും നിലപാടും ദുര്‍ബലമായിരിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ നിലപാടും കെ.എം മാണിയുടെ വാക്കുമായിരുന്നു അന്ന് വിലമതിച്ചിരുന്നത്.
അന്ന് കേരള കോണ്‍ ഗ്രസ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് പ്രവര്‍ത്തകര്‍ തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. നിര്‍ണായകമായ തീരുമാനങ്ങള്‍ തിരുത്തിപ്പിക്കുവാനും പുതിയ തീരുമാനങ്ങള്‍ എടുപ്പിക്കാനും അത് നടപ്പാക്കാനും കഴിഞ്ഞിരുന്നു. ഇന്ന് കേരളാ കോണ്‍ഗ്രസിന്റെ അസ്ത്വം പോലും നഷ്ട പ്പെട്ടി രിക്കുന്നു. ആത്മാഭിമാനം പണയം വച്ചു കീഴടങ്ങിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.