പത്തനംതിട്ട: കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മുതിർന്ന കേരള കോൺഗ്രസ് എം നേതാവും അരുവിപ്പാലം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ശ്രീ ജോസഫ് ജോർജ് വടേക്കടത്തിന്റെ അനുസ്മരണാർത്ഥം കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്ളസ് ടൂ ക്ളാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി മലയാളം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
2024 ഒക്ടോബർ 31 നു കോന്നി വകയാർ പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന പ്രസംഗ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000,3000,2000 രൂപ വീതം കാഷ് അവാർഡ് നല്കുന്നതാണ്.കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും 870 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ നല്കുന്നതാണ്.
മത്സരം സംബന്ധിച്ച വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഡോ അലക്സ് മാത്യു 9495185128,എം ഗിരീശൻ നായർ 9495092594 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.31/10/2024 ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോന്നി വകയാർ പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന അനുസ്മരണ പരിപാടികളുടെ ഉദ്ഘാടനം കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിലിന്റെ അധ്യക്ഷതയിൽ ബഹു കേരള ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും.
കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്(കേരള അഗ്രോ ഫ്രൂട്ട്സ് കോർപ്പറേഷൻ ചെയർമാൻ) അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ്, കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല പ്രസിഡന്റ് സമ്മാനദാനം നിർവഹിക്കുന്നതും ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി ജി ആനന്ദൻ, ശ്രീമതി മറിയാമ്മ ജോർജ് വടക്കേടം, ഏബ്രഹാം വാഴയിൽ, ക്യാപ്റ്റൻ സി സി വർഗീസ്, അഡ്വ റഷീദ് മുളന്തറ എന്നിവർ പ്രസംഗിക്കുന്നു മാണെന്ന് സംസ്കാരവേദി പത്തനംതിട്ട ജില്ല പ്രസിഡന്റ് ഡോ: അലക്സ് മാത്യു, ജില്ല സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, ജോസഫ് ജോർജ് വടക്കേടം അനുസ്മരണ പ്രസംഗ മത്സര കൺവീനർ എം ഗിരീശൻ നായർ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.